ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് പ്രവർത്തകർ. ഇരിങ്ങാലക്കുട: ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. സിപി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി സന്ദീപ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറിContinue Reading

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനാചരണവുമായി സംഘടനകൾ ഇരിങ്ങാലക്കുട : ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിച്ച് സംഘടനകൾ. കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷതവഹിച്ചു .യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ് ചാക്കോ ,അസറുദ്ദീൻ കളക്കാട് ,സതീഷ് പുളിയത്ത് ,യൂത്ത് കോൺഗ്രസ്Continue Reading

ആനീസ് കൊലപാതകം, അന്വേഷണം ക്രൈംബ്രാഞ്ചിനു തന്നെ; പുതിയ സ്ക്വാഡ് രൂപീകരിച്ചു. ഇരിങ്ങാലക്കുട: ആനീസ് കൊലപാതകം സിബിഐ ക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണത്തിനായി പുതിയ സ്‌ക്വാഡ് രൂപീകരിച്ചു. സ്‌ക്വാഡ് അംഗങ്ങള്‍ കൊല്ലപ്പെട്ട ആനീസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. 2019 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്. 2020 ഡിസംബറിലാണ് ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ഏറ്റെടുത്തത്. കൊല്ലപ്പെട്ട ആനീസിന്റെContinue Reading

ആളൂർ പഞ്ചായത്തിലെ വികസനമുരടിപ്പിനും ഭരണപരാജയങ്ങൾക്കുമെതിരെ പ്രതിപക്ഷം; ഫെബ്രുവരി ഒന്നിന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ. ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ നിശിത വിമർശനവുമായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയും ഭരണസമിതിയിലെ പ്രതിക്ഷ അംഗങ്ങളും. പുതിയ പദ്ധതികൾ നടപ്പിലാക്കാനോ അടിസ്ഥാന വിഷയങ്ങളായ കുടിവെള്ളം, റോഡ് വികസനം, വെളിച്ചം എന്നിവ പരിഹരിക്കാനോ കെ ആർ ജോജോ പ്രസിഡണ്ടായ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ് കുറ്റപ്പെടുത്തി. കദളിച്ചിറ നവീകരണം യാഥാർഥ്യമാക്കാനോContinue Reading

പതിന്നാല് വർഷങ്ങൾക്ക് ശേഷം സുവനീറുമായി മുകുന്ദപുരം താലൂക്ക് ജീവനക്കാരുടെ കൂട്ടായ്മ; ” പച്ച ” പ്രകാശനം ചെയ്തു ഇരിങ്ങാലക്കുട : താലൂക്കിൻ്റെ ചരിത്രവും ജീവനക്കാരുടെ രചനകളുമായി പതിന്നാല് വർഷങ്ങൾക്ക് ശേഷം സുവനീറുമായി മുകുന്ദപുരം താലൂക്ക് ജീവനക്കാരുടെ കൂട്ടായ്മ . ” പച്ച ” എന്ന പേരിൽ ടീം മുകുന്ദപുരം പ്രസിദ്ധീകരിച്ച സുവനീർ റവന്യു മന്ത്രി അഡ്വ. കെ.രാജൻ പ്രകാശനം ചെയ്തു . തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി എസ്Continue Reading

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുത്ത ഡാനിഷ് ചിത്രം ” ദ ഗേൾ വിത്ത് ദ നീഡിൽ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ . ഇരിങ്ങാലക്കുട : 2024 ലെ മികച്ച അഞ്ച് അന്താരാഷ്ട്രസിനിമകളിൽ ഒന്നായി നാഷണൽ ബോർഡ് ഓഫ് റിവ്യൂ തിരഞ്ഞെടുത്ത ഡാനിഷ് ചിത്രം ” ദ ഗേൾ വിത്ത് ദ നീഡിൽ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 31Continue Reading

എ പ്ലസ് ഗ്രേഡ് നേട്ടം നിലനിർത്തി ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി ; താലൂക്കിൽ നാല് ലൈബ്രറികൾക്ക് എ ഗ്രേഡ് ; എസ്എൻവൈഎസ് ലൈബ്രറിക്ക് സി ഗ്രേഡ് ഇരിങ്ങാലക്കുട : സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ഗ്രഡേഷനിൽ ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി ക്ക് വീണ്ടും എ പ്ലസ് നേട്ടം. ജില്ലയിൽ എട്ട് ലൈബ്രറികൾക്കാണ് ഇത്തവണ എ പ്ലസ് ഗ്രേഡ് ലഭിച്ചിട്ടളളത്. 2018 -19 മുതൽContinue Reading

കരൂപ്പടന്നയിലെ വീട്ടിൽ അതിക്രമിച്ച് കടന്ന് മുളക് പൊടി എറിഞ്ഞ് ഗൃഹനാഥനെ കമ്പി വടികൊണ്ട് തലക്ക് അടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ ഗൃഹനാഥൻ്റെ മുഖത്ത് മുളക് പൊടി എറിഞ്ഞ് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. മതിലകം സ്വദേശി കൊതുവിൽ വീട്ടിൽ താജുദ്ദീൻ (39 വയസ്സ്), മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി. ബി.കുഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്,Continue Reading

മുരിയാട് ദേശത്തെ വർണ്ണാഭമാക്കി കൂടാരത്തിരുന്നാൾ ഘോഷയാത്ര ഇരിങ്ങാലക്കുട : എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഗോള ആസ്ഥാനമായ മുരിയാട് സീയോൻ കാമ്പസിൽ നടക്കുന്ന കൂടാര തിരുന്നാളിന്റെ ഭാഗമായി ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഘോഷയാത്ര മുരിയാട് ഗ്രാമത്തെ വർണ്ണാഭമാക്കി.പൗരാണിക ക്രൈസ്തവ വിശ്വാസ പ്രകാരമുള്ള പന്ത്രണ്ട് ഗോത്രങ്ങളുടെ പുനസ്ഥാപനം വിളംബരം ചെയ്യുന്ന പന്ത്രണ്ട് നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു യാഹ് വേ നിസ്സിയും വഹിച്ചും പ്രാർത്ഥന ഗാനങ്ങളുടെ അകമ്പടിയോടെ നൃത്തചുവടുകൾ വച്ചു വിശ്വാസികൾ ഘോഷയാത്രയിൽ അണിനിരന്നത്Continue Reading

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാൻ ശരത് അറസ്റ്റിൽ   കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി അഭയ് (20 വയസ്സ്) തെക്കേ നടയിലുളള ലക്ഷ്മി ജ്വല്ലറിക്ക് തെക്കു വശത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച പറവൂര്‍ ചെറുപറമ്പിൽ വീട്ടിൽ ശരത് എന്ന ഭഗവാൻ ശരതിനെ (21) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർContinue Reading