പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ഗവേഷണ തൽപരത വളർത്തിയെടുക്കാൻ ജില്ലയിൽ ” സ്ട്രീം ” പദ്ധതി; ജില്ലയിലെ സ്കൂളുകളിൽ സ്ഥാപിച്ചിരിക്കുന്നത് 18 സ്ട്രീം ഹബ്ബുകൾ ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ഗവേഷണ തൽപരതയും ജീവിത നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ” സ്ട്രീം ” പദ്ധതിക്ക് തുടക്കമായി. കുട്ടികൾക്ക് ഗവേഷണാത്മകമായി പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്ട്രീം ഹബ് പ്രയോജനപ്പെടുത്താം. ജില്ലയിൽ 18 സ്ട്രീം ഹബ്ബുകളും 120 ഐ ലാബുകളുമാണ് പദ്ധതിയുടെ ഭാഗമായിContinue Reading

കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡ് കമ്പനിയുടെ യൂണിറ്റ് കല്ലംകുന്നിൽ പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട: കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഇഡ്ഡലി -ദോശമാവ് യൂണിറ്റ് കല്ലംകുന്നിൽ പ്രവർത്തനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ തൃശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ ആദ്യContinue Reading

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 15 മുതൽ ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ എകെസിസിയുടെ നേതൃത്വത്തിൽ മൂന്നാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 15 മുതൽ 22 വരെ മുൻസിപ്പൽ മൈതാനിയിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. 15 ന് വൈകീട്ട് 7 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ടൂർണ്ണമെൻ്റ് ഉദ്ഘാടനംContinue Reading

സംഗമഗ്രാമമാധവൻ്റെ സ്മരണാർത്ഥം ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കുന്ന മാധവ നോളജ് സെന്റർ ഇൻ മാത്തമാറ്റിക്സ് നാടിന് സമർപ്പിച്ചു ഇരിങ്ങാലക്കുട : ആധുനിക ഗണിതശാസ്ത്രത്തിന് വിപ്ലവകരമായ സംഭാവനകൾ നൽകിയ സംഗമഗ്രാമ മാധവന്റെ സ്മരണാർത്ഥം ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കുന്ന ‘മാധവ നോളജ് സെന്റർ ഇൻ മാത്തമാറ്റിക്സ്’ പ്രവർത്തനമാരംഭിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസ് പദ്ധതിയുടെ കീഴിലുള്ള കേരള നോളജ് കൺസോർഷ്യം സെന്ററിന്റെ ഭാഗമായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനവുംContinue Reading

വാൻഗാർഡ് കമ്പനിയുടെ ഉൽപ്പാദന യൂണിറ്റ് മാർച്ച് 12 ന് പ്രവർത്തനം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട : കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡ് ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻ്റെ ആദ്യ യൂണിറ്റിൻ്റെ ഉദ്ഘാടനം കല്ലംകുന്നിൽ മാർച്ച് 10 ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ സ്വിച്ച് ഓൺContinue Reading

അഡ്വ. ഡി. ശങ്കരൻകുട്ടി എൻഎസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റ്; ആർ. ബാലകൃഷ്ണൻ വൈസ് പ്രസിഡൻ്റ്   ഇരിങ്ങാലക്കുട: എൻഎസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റായി അഡ്വ. ഡി. ശങ്കരൻകുട്ടി ഐകകണ്ഠ്യേന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആർ. ബാലകൃഷ്ണനാണ് പുതിയ വൈസ് പ്രസിഡൻ്റ്.നേരത്തെ യൂണിയൻ ഭരണസമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ. ഡി. ശങ്കരൻകുട്ടി നയിച്ച പാനൽ വിജയിച്ചിരുന്നു. പി. ആർ. അജിത്കുമാർ (കുഴൂർ), എൻ. ഗോവിന്ദൻകുട്ടി (ചാലക്കുടി), ചന്ദ്രമതി സുരേഷ് (പുതുക്കാട്),Continue Reading

മുകുന്ദപുരം പബ്ലിക് സ്കൂളിൽ മദ്രാസ് ഐഐടി യുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ആധുനിക വിദ്യാഭ്യാസ മേഖലകളെ പരിചയപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നു. ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ മദ്രാസ് ഐഐടി യുടെ ഔട്ട്റീച്ച് പദ്ധതിയുമായി സഹകരിച്ച് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. പത്ത് മുതൽ പന്ത്രണ്ട് ക്ലാസ് വരെുള്ള കുട്ടികൾക്ക് ഡാറ്റാ സയൻസ്, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, ബയോടെക്നോളജി, ഇക്കണോമിക്സ്, ലോ, മോളികുളാർ എഞ്ചിനീയറിംഗ് തുടങ്ങിയ ആധുനികContinue Reading

ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം ഗുരു നിർമ്മലപണിക്കർക്ക് സമർപ്പിച്ചു ഇരിങ്ങാലക്കുട : പന്ത്രണ്ടാമത് ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം നർത്തകി ഗുരു നിർമ്മല പണിക്കർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമർപ്പിച്ചു.നടനകൈരളിയിൽ നടന്ന ചടങ്ങിൽ ഷട്കാല ഗോവിന്ദമാരാർ സ്മാരകകലാസമിതി പ്രസിഡണ്ട് പ്രൊഫ ജോർജ്ജ് എസ് പോൾ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം മുൻ വി സി ഡോ ടി കെ നാരായണൻ, കെ ടി പി രാധിക, സമിതി സെക്രട്ടറിContinue Reading

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് സമ്മാനിച്ചു   ഇരിങ്ങാലക്കുട : ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. നൈജിൽ തോമസിന് സമ്മാനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന ഫാ. ഡോ. ജോസ് തെക്കൻ്റെ സ്മരണാർത്ഥം മികച്ച കോളേജ് അധ്യാപകർക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് ഡോ.Continue Reading

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ; കൈപ്പത്തി ചിഹ്നത്തിന് വിജയ സാധ്യത കൂടുതലെന്നും കോൺഗ്രസ് എംഎൽഎ യുടെ അഭാവം മൂലം മണ്ഡലത്തിൽ പാർട്ടി ശോഷിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയമസഭ സീറ്റ് കോൺഗ്രസ്സ് എറ്റെടുക്കണമെന്ന ആവശ്യവുമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. കൈപ്പത്തി ചിഹ്നത്തിന് വിജയ സാധ്യത കൂടുതലാണെന്നും കോൺഗ്രസ്സ് ഓഫീസിൽ ഒരു കോൺഗ്രസ്സ് എംഎൽഎ വന്നിരിക്കണമെന്ന ആഗ്രഹം കൊണ്ടാണ് പറയുന്നതെന്നുംContinue Reading