വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ ….   ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. വിജയദശമിദിനത്തിൽ മേഖലയിലെ ക്ഷേത്രങ്ങൾ, സംസ്കാരിക സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ എന്നിവടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൊട്ടിലാക്കലിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം സുധീർ മാസ്റ്റർ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച് നൽകി. ദേവസ്വംContinue Reading

കെ വി ചന്ദ്രൻ സ്മാരക പ്രഥമ “ചന്ദ്രപ്രഭ” പുരസ്കാരം പള്ളം ചന്ദ്രന്   ഇരിങ്ങാലക്കുട : കെ വി ചന്ദ്രൻ സ്മാരക പ്രഥമ *ചന്ദ്രപ്രഭ* പുരസ്കാരം പള്ളം ചന്ദ്രന്. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ ടി കെ നാരായണൻ (ചെയർമാൻ), പദ്മ ശ്രീ പുരസ്‌കൃതൻ പെരുവനം കുട്ടൻമാരാർ (മുഖ്യ ഉപദേഷ്ടാവ്), ഡോക്ടർ നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, ടി നന്ദകുമാർContinue Reading

തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്കിന് വീണ്ടും ചെറിയ ബ്രേക്ക് ; നടത്തിപ്പ് ഇനി കുടുംബശ്രീക്ക്   ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വീണ്ടും ചെറിയ ബ്രേക്ക് . 2022 ഡിസംബറിൽ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രവർത്തനം നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധുContinue Reading

പാർക്ക് നവീകരണ പദ്ധതിയുടെ ടെണ്ടർ എറ്റെടുക്കാൻ കരാറുകാരുടെ കനിവും കാത്ത് ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ; പദ്ധതി കായിക മൽസരങ്ങളുടെയും പരിശീലനക്യാമ്പുകളുടെയും ദീർഘകാലത്തെ ചരിത്രമുള്ള എംജി പാർക്കിൻ്റെ മോചനത്തിനായി   ഇരിങ്ങാലക്കുട : വാർഡിലുളള പാർക്കിൻ്റെ നവീകരണ പദ്ധതി എറ്റെടുക്കാൻ കരാറുകാരുടെ കനിവ് കാത്ത് ഇരിങ്ങാലക്കുട നഗരസഭ വാർഡ് 25 കൗൺസിലർ സ്മിത കൃഷ്ണകുമാർ. എം ജി പാർക്കിൻ്റെ നവീകരണത്തിനായി 35 ലക്ഷം രൂപയുടെ കേന്ദ്ര ഫണ്ടിന് ഭരണാനുമതിയും സാങ്കേതിക അനുമതിയുംContinue Reading

ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ കരിയർ, തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായുള്ള ” മിനി ദിശ ” ഒക്ടോബർ 3, 4 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് സെല്ലിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ ഉന്നത പഠനത്തിനും തൊഴിൽ കണ്ടെത്തുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ” മിനി ദിശ ” യുടെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാതല പരിപാടി ഒക്ടോബർ 3, 4 തീയതികളിൽ എസ് എൻ എച്ച് എസ്Continue Reading

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് വാർഷികവും ചരിത്ര സെമിനാറും ചരിത്ര ക്വിസും ഒക്ടോബർ 3, 4 തീയതികളിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് അഞ്ചാം വാർഷികാഘോഷവും ചരിത്ര സെമിനാറും ചരിത്ര ക്വിസും ഒക്ടോബർ 3, 4 തീയതികളിൽ നടക്കും. 3 ന് രാവിലെ 10 ന് കിഴക്കേ നടയിലെ പ്രത്യേക വേദിയിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം – സഹകരണവകുപ്പ് മന്ത്രിContinue Reading

ലോക ഹൃദയദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട : ” ഒരു സ്പന്ദനം പോലും നഷ്ടപ്പെടുത്തരുത് ” എന്ന സന്ദേശവുമായി ലോക ഹൃദയ ദിനാചരണം. ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, റോട്ടറി ക്ലബ്ബ്, ഐ.എം.എ. ഇരിങ്ങാലക്കുട എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾContinue Reading

പുല്ലൂർ ചമയം നാടകവേദിയുടെ നാടക രാവിന് തിരി തെളിഞ്ഞു ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന പുല്ലൂർ നാടകരാവിന് തിരി തെളിഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ ബിന്ദു നാടക രാവ് ഉദ്ഘാടനം ചെയ്തു.ചമയം പ്രസിഡന്റ് ഏ.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ അമ്പിളി മുഖ്യാതിഥിയായിരുന്നു. നഗരസഭ സെക്രട്ടി എം എച്ച് ഷാജിക്ക് , ഡോ: ഇ.പി. ജനാർദ്ദനൻ, ബാലൻ അമ്പാടത്ത്,Continue Reading

വേളൂക്കര പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഡോ.ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ നാടിന് സമർപ്പിച്ചു; ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ചത് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചിലവഴിച്ച് . ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ച് വേളൂക്കര ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ച ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരകഹാൾ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തിലെContinue Reading

പൂമംഗലം ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരം നാടിന് സമർപ്പിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എം. എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.49 കോടി വിനിയോഗിച്ച് നിർമ്മിച്ച പൂമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു.പാർക്കിംഗ് സൗകര്യത്തോടുകൂടി ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തി 5605 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് തമ്പി അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ്Continue Reading