സി ജെ ശിവശങ്കരൻ മാസ്റ്റർ അനുസ്മരണവും അധ്യാപക സംഗമവും ജനുവരി 24 ന് ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാളിൽ ഇരിങ്ങാലക്കുട : ഇ കെ എൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് മുൻ അധ്യാപകനും ശാസ്ത്ര പ്രചാരകനും എകെപിസിടിഎ സംസ്ഥാന ട്രഷററും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി ജെ ശിവശങ്കരൻ മാസ്റ്ററുടെ അനുസ്മരണവും അധ്യാപക സംഗമവും സംഘടിപ്പിക്കുന്നു. ജനുവരി 24 ന് വൈകീട്ട് 4 ന്Continue Reading

ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി കെട്ടിട സമുച്ചയം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഇരിങ്ങാലക്കുടയ്ക്ക് ആവശ്യമുള്ളത് ഇരിങ്ങാലക്കുടയ്ക്കും തൃശ്ശൂരിന് ആവശ്യമുള്ളത് തൃശ്ശൂരിനും കിട്ടുമെന്നും രണ്ടാം സ്റ്റേഷൻ വാദത്തിൽ അർത്ഥമില്ലെന്നും അമൃത് ഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ “ഇരിങ്ങാലക്കുട വന്നിരിക്കു”മെന്നും ആവർത്തിച്ച് കേന്ദ്രമന്ത്രി   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് ആവശ്യമുള്ളത് ഇരിങ്ങാലക്കുടയ്ക്കും തൃശ്ശൂരിന് ആവശ്യമുള്ളത് തൃശ്ശൂരിനും കിട്ടുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി . ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയContinue Reading

ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനവും ഗവേഷണവും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുടയിൽ ജനുവരി 24 , 25, 26 തീയതികളിൽ രംഗകലാകോൺഫറൻസ് ഒരുങ്ങുന്നു   ഇരിങ്ങാലക്കുട : കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭാരതീയകലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും, ഗവേഷണത്തിനുമായി വർഷംതോറും രംഗകലാ കോൺഫറൻസ് എന്ന പേരിൽ അരങ്ങുകൾക്ക് രൂപം നല്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലും ‘സർവ്വമംഗള’ എന്ന സാംസ്കാരിക സംഘടനയുമായി സഹകരിച്ചും ജനുവരി 24,25,26 തിയ്യതികളിൽ കോളേജ് ഓഡിറ്റോറിയത്തിൽ കാലത്ത് 9Continue Reading

ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; പി എഫ് സി കേരളയ്ക്ക് ജയം; ഇന്ന്ആദ്യ സെമിയിൽ കേരള പോലീസും ബ്ലാസ്റ്റേഴ്സ് എഫ് സി യും എറ്റുമുട്ടും   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പി എഫ് സി കേരളയ്ക്ക് ജയം. വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ 2-1 എന്ന സ്കോറിന് പി എഫ് സി കേരള,Continue Reading

ലൈസൻസ് പുതുക്കിയില്ല; മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി   ഇരിങ്ങാലക്കുട : ലൈസൻസ് പുതുക്കാത്തതിനെ തുടർന്ന് മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി. ലൈസൻസ് പുതുക്കാത്തത് സംബന്ധിച്ച് നഗരസഭ റവന്യൂ വിഭാഗം കഴിഞ്ഞ വർഷം ജൂൺ 6 ന് തിയേറ്റർ ലൈസൻസിക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ലൈസൻസ് പുതുക്കിയിരുന്നില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 10 ന് നഗരസഭയിൽ നിന്നും സ്റ്റോപ്പ്Continue Reading

കാവടി പൂരമഹോത്സവം; ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ അരങ്ങേറുന്നത് ശ്രദ്ധ നേടിയ ആറ് നാടകങ്ങൾ   ഇരിങ്ങാലക്കുട : ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ ആഘോഷിക്കുന്ന വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് എസ്എൻവൈഎസ് സംഘടിപ്പിക്കുന്ന 47-മത് അഖിലകേരള പ്രൊഫഷണൽ നാടകോൽസവത്തിൽ അരങ്ങേറുന്നത് ശ്രദ്ധ നേടിയ ആറ് നാടകങ്ങൾ. ജനുവരി 31 ന് രാത്രി 8.30 ന് തിരുവനന്തപുരം അജന്ത തീയേറ്റർ ഗ്രൂപ്പിൻ്റെ വംശം,Continue Reading

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൻ്റെ വാർഷികാഘോഷം   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൻ്റെ ഇരുപത്തിനാലാം വാർഷികത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം പി ജാക്സൻ നിർവഹിച്ചു.ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്രൈസ്റ്റ് വിദ്യാനികേതൻ മാനേജർ റവ.ഫാദർ ജോയ് പീണിക്കപറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ റവ ഫാദർ ജോയ് ആലപ്പാട്ട് സി എം ഐ , വാർഡ് കൗൺസിലർ സുരഭി വിനോദ്, പി.റ്റി.ഡബ്ളിയു.എ പ്രസിഡന്റ് റജിൻ പാലത്തിങ്കൽ,Continue Reading

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെൻ്റ് ; കേരള പോലീസിന് മികച്ച വിജയം; ലോർഡ്സ് എഫ് എ കൊച്ചിയെ തകർത്തത് ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് ഇരിങ്ങാലക്കുട : ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം ദിന മൽസരത്തിൽ കേരള പോലീസിന് മികച്ച വിജയം. കേരള പോലീസിൻ്റെ ആധിപത്യത്തിന് തിങ്ങി നിറഞ്ഞ ഗ്യാലറി സാക്ഷിയായ മൽസരത്തിൽ ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് കേരള പോലീസ് ലോർഡ്സ് എഫ്Continue Reading

ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം   ഇരിങ്ങാലക്കുട :ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ എം.പി.ജാക്‌സൺ അധ്യക്ഷത വഹിച്ചു. എച്ച്.എസ്.എസ് സീനിയർ അസിസ്റ്റൻ്റ് അജിത എം.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ചിന്ത ധർമ്മരാജൻ, വിവിധ സ്റ്റാൻഡിങ്Continue Reading

സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി അവാർഡ് ക്രൈസ്റ്റ് കോളേജിന് ;കോളേജിലെ തവനിഷ് സംഘടനക്ക് സംസ്ഥാനതല അംഗീകാരം   തൃശ്ശൂർ : സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ലഭിച്ചു. കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും അവരുടെ പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിലുള്ള പുരസ്‌കാരത്തിനാണ് ക്രൈസ്റ്റ് കോളേജ് അർഹമായത്. തിരുവനന്തപുരം ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽContinue Reading