കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സംബന്ധിച്ച പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിശദീകരിച്ച് ദേവസ്വം അധികൃതർ
കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സംബന്ധിച്ച പ്രചരണങ്ങൾ വ്യാജമെന്നും കേരള കോൺഗ്രസ്സ് നേതാവ് തോമസ് ഉണ്ണിയാടൻ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും കൂടൽമാണിക്യം ദേവസ്വം ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ സ്വത്തുക്കൾ സുരക്ഷിതമാണെന്നും മറിച്ചുള്ള കേരള കോൺഗ്രസിൻ്റെ പ്രചരണങ്ങൾ അധികാരം നഷ്ടപ്പെട്ടതിൻ്റെ മാനസികാവസ്ഥയിൽ നടത്തുന്നതാണെന്നും വിശദീകരിച്ച് കൂടൽമാണിക്യം ദേവസ്വം. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ലക്ഷ്യമാണ് ഇതിന് പുറകിൽ. ക്ഷേത്രത്തിലെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് നടത്തിയിട്ടില്ലെന്നContinue Reading
























