വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ റിപ്പബ്ലിക് ദിനാഘോഷം .   ഇരിങ്ങാലക്കുട: വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ റിപ്പബ്ലിക് ദിനാഘോഷം . ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ അയ്യങ്കാവ് മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ചിന്ത ധർമ്മരാജൻ പതാക ഉയർത്തി. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് പട്ടണത്തിൽ നടന്ന റാലിയിൽ കുട്ടികൾ അടക്കം ഒട്ടേറെ പേർ പങ്കെടുത്തു. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ ആസ്ഥാനത്ത്Continue Reading

ഭാര്യയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആളൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : ആളൂർ പറമ്പിറോഡിന് അടുത്തുള്ള മുസ്ലിം പള്ളിക്ക് സമീപം വെച്ച് ടൂവിലറിൽ പോകുകയായിരുന്ന സ്ത്രീയെ കാറിടിപ്പിച്ച് വീഴ്ത്തിയ കേസിലെ പ്രതിയും ഭർത്താവുമായ ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി ഉന്നതി സ്വദേശി വല്ലിയങ്കൽ വീട്ടിൽ ഡെനീഷ് (38 വയസ് ) അറസ്റ്റിൽ .2025 നവംബർ 11 ന് പകൽ ആയിരുന്നു സംഭവം.വെള്ളാഞ്ചിറ സ്വദേശിയായ ഭാര്യയുടെ സ്വർണ്ണം പ്രതിContinue Reading

ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അമല അന്ന അനിലിന് സമ്മാനിച്ചു   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയ രത്ന സംസ്ഥാനതല പുരസ്കാരം ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ പി ജി വിദ്യാർഥിനി അമല അന്ന അനിലിന് മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൽ. സുഷമ സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.ജോളി ആൻഡ്രൂസ് അധ്യക്ഷതContinue Reading

കെ വി രാമകൃഷ്ണന് ആശാൻ സ്മാരക കവിതാ പുരസ്കാരം തൃശ്ശൂർ : ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശാൻ സ്മാരക അസോസിയേഷൻ്റെ 2025 ലെ ആശാൻ സ്മാരക പുരസ്കാരത്തിന് കവി കെ വി രാമകൃഷ്ണൻ അർഹനായി. 50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. മലയാള കവിതാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്ന എന്ന് ഡോ സി കെ രവി , പി വി കൃഷ്ണൻനായർ, പിContinue Reading

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; ഗോകുലം എഫ് സി ജേതാക്കൾ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ് സി യുടെ നേതൃത്വത്തിൽ നടന്ന പ്രഥമ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗോകുലം എഫ് സി കോഴിക്കോട് ജേതാക്കൾ. ഫൈനലിൻ്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മൽസരത്തിൽ 2-1 എന്ന സ്കോറിന് കേരള പോലീസിനെ ഗോകുലം എഫ് സി പരാജയപ്പെടുത്തി. കളിയുടെ ആദ്യ മിനിറ്റിൽContinue Reading

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ്റെ 34-മത് വാർഷികാഘോഷം ഇരിങ്ങാക്കുട : ഭാരതീയ വിദ്യാഭവന്റെ 34-മത് വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കൂടിയാട്ടം കലാകാരി അപർണ നങ്ങ്യാർ വിശിഷ്ടാതിഥിയായിരുന്നു. ചെയർമാൻ ടി എ നായർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജു ഗീവർഗീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി സ്കൂൾ മാഗസിൻ പ്രകാശനം നിർവഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗംബിനോയ് അക്കരപറമ്പിൽ,Continue Reading

ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്; തോമസ് ഉണ്ണിയാടന് ജയസാധ്യത ഇല്ലെന്നും കോൺഗ്രസ് നേതൃത്വത്തിന് മുമ്പാകെ വ്യക്തമാക്കി ബൂത്ത് ലെവൽ എജൻ്റുമാർ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അസംബ്ലി സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബൂത്ത് ലെവൽ എജൻ്റുമാരുടെ യോഗത്തിന് എത്തിയ എഐസിസി ജനറൽ സെക്രട്ടറി പി വി മോഹൻ്റെ മുമ്പാകെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ ഇക്കാര്യം ഉന്നയിച്ചത്.Continue Reading

കൊറിയർ സർവീസിൻ്റെ മറവിൽ ലഹരി മരുന്ന് വിൽപ്പന; കാറിൽ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി ചാലക്കുടി സ്വദേശികളായ പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കൊറിയർ സർവീസിന്റെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊമ്പിടിഞ്ഞാമാക്കൽ വോക്സ് വാഗൺContinue Reading

ഇരിങ്ങാലക്കുടയിൽ ത്രിദിന രംഗകലാ കോൺഫറൻസിന് തുടക്കമായി. ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി കഥകളി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജ് ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലുമായി സഹകരിച്ച് നടത്തുന്ന ത്രിദിനരംഗകലാ കോൺഫറൻസിൻ്റെ ഉദ്ഘാടനം നർത്തകി സ്വപ്ന സുന്ദരി നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് രക്ഷാധികാരി അനിയൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീനിക്കാപറമ്പിൽ, ശ്രീലക്ഷ്മി ഗോവർധൻ ,Continue Reading

ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; ഗോകുലം എഫ് സി ഫൈനലിലേക്ക്; കേരള പി എഫ് സിയെ തകർത്തത് രണ്ട് ഗോളുകൾക്ക് ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ കേരള പോലീസും ഗോകുലം എഫ് സിയും ഏറ്റുമുട്ടും. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കേരള പിഎഫ്സി യെ തകർത്താണ് ഗോകുലം എഫ് സി ഫൈനലിൽ പ്രവേശിച്ചത്. ആദ്യ പകുതിയിൽ 45-ാം മിനിറ്റിൽ മെഹ്ദിContinue Reading