കാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മഹിള കോൺഗ്രസ് മുൻ സംസ്ഥാന ട്രഷററുമായിരുന്ന ആനി ആൻ്റണി അന്തരിച്ചു…   ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ട്രഷററുമായ കാട്ടൂർ പള്ളിയ്ക്കടുത്ത് ആലപ്പാട്ട് പാലത്തിങ്കൽ അന്തോണി ഭാര്യ ആനി ആൻ്റണി അന്തരിച്ചു. 70 വയസ്സായിരുന്നു. 1995 -2000 കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ആനി ആൻ്റണി നാല് തവണ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്സ് കാട്ടൂർContinue Reading

എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേൺ മിഷിഗൻ യൂണിവേഴ്സിറ്റി ജിടിഇ അവാർഡ്. ഇരിങ്ങാലക്കുട : അമേരിക്കയിലെ വെസ്റ്റേൺ മിഷിഗൻ യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റ് ഗ്രാജുവേയ്റ്റ് ടീച്ചിംഗ് ഇഫക്റ്റീവ്നസ് അവാർഡിന് പിഎച്ച്ഡി വിദ്യാർത്ഥി ആയ എഡ്വിൻ ജോസിനെ തെരഞ്ഞെടുത്തു. സങ്കീർണമായ ആശയങ്ങൾ വിശദീകരിക്കാനുള്ള കഴിവ് , ആകർഷകമായ ബോധനരീതി, ക്ഷമ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഡിപ്പാർട്ട് തല സ്ക്രീനിങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് ജിടിഇ അവാർഡിന് പരിഗണിക്കുക. വെസ്റ്റേൺ മിഷികൻ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽContinue Reading

ഇനി മാലിന്യക്കൂമ്പാരങ്ങളില്ല, മലർവാടികൾ മാത്രം; സ്‌നേഹാരാമത്തിന് തുടക്കമിട്ട് ക്രൈസ്റ്റ് കോളേജിലെ എൻഎസ്എസ് പ്രവർത്തകർ…   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് എൻ എസ് എസ് യൂണിറ്റുകളും സർക്കാർ ശുചിത്വ മിഷനും സംയുക്തമായി കേരള സർക്കാരിൻ്റെ ഫ്ലാഗ്ഷിപ്പ് പരിപാടിയായ സ്നേഹാരാമത്തിന് ക്രൈസ്റ്റ് വുമൺസ് ഹോസ്റ്റലിനു സമീപം തുടക്കമിട്ടു. ഇതിൻ്റെ ഭാഗമായി മാലിന്യങ്ങളും പാഴ്ചെടികളും നീക്കം ചെയ്ത് വൃക്ഷത്തൈകളും മറ്റു ചെടികളും വച്ചുപിടിപ്പിച്ച്, പൂന്തോട്ടം നിർമ്മിച്ചു. ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ.Continue Reading

പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ നിര്യാതനായി.   ഇരിങ്ങാലക്കുട : കെഎസ്ഇബി റിട്ട. എഞ്ചിനീയർ പുല്ലൂർ കല്ലിങ്ങപ്പുറം വീട്ടിൽ ചന്ദ്രൻ (85 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ. ചന്ദ്രികയാണ് ഭാര്യ. ബിന്ദു, ബിനോയ് എന്നിവർ മക്കളും മോഹനൻ , രജിത എന്നിവർ മരുമക്കളുമാണ്.Continue Reading

ഇരിങ്ങാലക്കുട മെയിൻ റോഡിൽ ചെറയത്ത് ആലുക്കൽ പോൾ നിര്യാതനായി…   ഇരിങ്ങാലക്കുട: ധര്‍മ്മപോഷണ കമ്പനി ട്രസ്റ്റി ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ ചെറയത്ത് ആലുക്കല്‍ കൊച്ചുവറീത് മകന്‍ പോള്‍ (84 )നിര്യാതനായി. സംസ്‌കാരം ഇന്ന് ശനിയാഴ്ച (13/1/2024) നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിൽ മാഗിയാണ് ഭാര്യ. പരേതനായ ജോര്‍ജ്ജ് , പരേതനായ ജോസ് (മുൻ നഗരസഭ കൗൺസിലർ ) ജോണ്‍, ജെയ്‌സൺ, ജയ, ജോയ് എന്നിവർ മക്കളും ടെല്‍മ,സരിന്‍Continue Reading

കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ വൈസ് – പ്രസിഡണ്ട് താണിശ്ശേരി മഞ്ഞളി ജോസ് നിര്യാതനായി.   ഇരിങ്ങാലക്കുട : കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ വൈസ് – പ്രസിഡണ്ട് താണിശ്ശേരി മഞ്ഞളി കൊച്ചപ്പൻ മകൻ ജോസ് (76 വയസ്സ് ) നിര്യാതനായി. ന്യൂനപക്ഷ സെൽ മണ്ഡലം ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ബേബിയാണ് ഭാര്യ. റോബർട്ട് , റെന്നി , ബാഗിൻസ്, മാർട്ടിൻ, ജിസ്മോൻ എന്നിവർ മക്കളും ബിന്ദു, ജെൻഷContinue Reading

സൈബർ സെക്യൂരിറ്റിയിൽ ഇരിങ്ങാലക്കുട സ്വദേശിനിക്ക് സ്വീഡനിലെ ലുലിയ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് …   ഇരിങ്ങാലക്കുട : സ്വീഡനിലെ ലുലിയ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്നും സൈബർ ഫിസിക്കൽ സിസ്റ്റം, സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട സ്വദേശിനിയായ വി എസ് ശ്രീലക്ഷ്മി ഡോക്ടറേറ്റ് നേടി. ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ വട്ടപറമ്പിൽ സംഗീത അധ്യാപകൻ സുദർശന്റെയും മിനിയുടെയും (സാക്ഷരത പ്രേരക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്‌ ) മകളാണ്.Continue Reading

സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് വീണ് കരുവന്നൂർ സ്വദേശിയായ ജീവനക്കാരൻ മരിച്ചു   ഇരിങ്ങാലക്കുട : സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ജീവനക്കാരൻ മരിച്ചു. കരുവന്നൂർ പഴയ കെഎസ്ഇബി റോഡിൽ തെക്കൂടൻ പൊറിഞ്ചു മകൻ സണ്ണി (72 ) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് അടുത്ത് പ്രവർത്തിക്കുന്ന ക്ലാസ്സിക് സാനിറ്ററീസ് എന്ന സ്ഥാപനത്തിൽ വൈകീട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. ഉടനെ സഹകരണആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.Continue Reading

ഇരിങ്ങാലക്കുട സ്വദേശിനിക്ക് യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ്; യൂണിയന്റെ കീഴിലുളള സർവകലാശാലകളിൽ നടത്തുന്ന ഗവേഷണത്തിന് ലഭിക്കുന്നത് ഒന്നരക്കോടി രൂപ..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോണ ജോസഫിന് യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് . യൂണിയന്റെ കീഴിലുള്ള രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിലായി നടത്തുന്ന ഗവേഷണത്തിന് മൂന്ന് വർഷത്തേക്കായി 1.5 കോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളത്. ” സിക്സ്ത് ജനറേഷൻ മെറ്റാ സർഫസ് ആന്റീന ” എന്ന വിഷയത്തിലാണ്Continue Reading

തോട്ടാപ്പിള്ളി ബാലകൃഷ് ണമേനോൻ (82) നിര്യാതനായി.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാരുകുളങ്ങരയിൽ തോട്ടാപ്പിള്ളി വീട്ടിൽ ബാലകൃഷ്ണ മേനോൻ (82) അന്തരിച്ചു. ലയൺസ് ക്ലബ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.സംസ്കാരം നടത്തി.കല്യാണിക്കുട്ടിയാണ് ഭാര്യ. ബലരാമൻ, മനോജ് എന്നിവർ മക്കളും സുമ, രജ്ഞിത എന്നിവർ മരുമക്കളുമാണ്.Continue Reading