പോക്സോ കേസ്സിൽ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു.അഴീക്കോട് മേനോൻ ബസാറിൽ പഴൂപറമ്പിൽ നാസിമുദ്ദീൻ (31) നെയാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി വി വിനിത ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകാനും അല്ലാത്ത പക്ഷം എഴ് വർഷംContinue Reading

ഇരിങ്ങാലക്കുട : മെഗാ എറോബിക്സ് ഡാൻസ് പ്രകടനവുമായി സെൻ്റ് ജോസഫ്സ് കോളേജ്. പുതിയ തലമുറയിൽ ആരോഗ്യ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് വിദ്യാർഥിനികൾ , അധ്യാപക-അനധ്യാപകർ എന്നിവർ ചേർന്ന് മൂവായിരത്തോളം പേർ ചേർന്ന് മെഗാ പ്രകടനത്തിന് തയ്യാറെടുക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി പത്ര സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ വികസന സംരംഭമായ ‘ ഫിറ്റ് ഫോർ ലൈഫ് ‘ ൻ്റെ ഭാഗമായി 2025 ജനുവരിContinue Reading

ഇരിങ്ങാലക്കുട : ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള; അവസരങ്ങൾ ലഭിച്ചത് 128 പേർക്ക് ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന മെഗാ തൊഴിൽ മേളയിൽ ജോലി ലഭിച്ചത് 128 പേർക്ക്. സെൻ്റ് ജോസഫ്സ് കോളേജുമായി സഹകരിച്ച് നടത്തിയ മെഗാ തൊഴിൽ മേള തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. നഗരസഭContinue Reading

രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ നവംബർ 23 ന് മെഗാതൊഴിൽ മേള; പങ്കെടുക്കുന്നത് ഐടി, ബാങ്കിംഗ്, ഹെൽത്ത്,എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ നിന്നായി 50 ഓളം സ്ഥാപനങ്ങൾ.   ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും സെൻ്റ് ജോസഫ്സ് കോളേജിലെ എച്ച്ആർഡി സെല്ലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള നടത്തുന്നു. 23 ന് സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മേള ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading

വയനാട് ദുരന്തം; കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് സിപിഐ സമരം ഇരിങ്ങാലക്കുട :വയനാട് ദുരന്തം ദേശീയ ദുരന്തമായിപ്രഖ്യാപിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധം. സിപിഐ ഇരിങ്ങാലക്കുട ടൌൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സമരം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. കെ എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കെ സി. മോഹൻലാൽ, വർദ്ധനൻ പുളിക്കൽ, തോമസ് പി. ഒ, വി കെ.Continue Reading

വാർഡ് വിഭജനം; കരട് വിജ്ഞാപനമായി; ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ ഇരിങ്ങാലക്കുട :കരട് വിജ്ഞാപനമായി, ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ. നിലവിലെ 41 വാർഡുകൾ 2011 ലെ സെൻസസ് അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിക്കുകയായിരുന്നു. വാർഡ് 1- മൂർക്കനാട്, വാർഡ് 2 – ബംഗ്ലാവ്, വാർഡ് 3 – കരുവന്നൂർ , വാർഡ് 4 – പീച്ചാംപിള്ളിക്കോണം, വാർഡ് 5- ഹോളിക്രോസ് സ്കൂൾ, വാർഡ് 6 – മാപ്രാണം,Continue Reading

സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർക്ക് തുണയായി കെഎസ്ആർടിസി സർവീസുകൾ ; കൂടുതലായി നടത്തിയത് പതിനൊന്ന് സർവീസുകൾ തൃശ്ശൂർ : തൃശ്ശൂർ ശക്തൻ സ്റ്റാൻ്റിലെ ഗതാഗത പരിഷ്കരണത്തിൻ്റെ പേരിൽ രണ്ട് ദിവസങ്ങളായി നടത്തിയ പണിമുടക്കിൽ യാത്രക്കാർക്ക് തുണയായി കെഎസ്ആർടിസി സർവീസുകൾ. തിങ്കളാഴ്ച ഉച്ചയോടെയാണ് ശക്തൻ സ്റ്റാൻ്റിൽ നിന്നുള്ള ബസ്സുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. ചർച്ചകളെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ പണിമുടക്ക് പിൻവലിച്ചെങ്കിലും മുഴുവൻ സ്വകാര്യ ബസ്സുകളും സർവീസ് പുനരാരംഭിച്ചില്ല. മിന്നൽContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതി; പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം; കൗൺസിൽ ഉടൻ വിളിക്കുമെന്ന് ഭരണ നേതൃത്വം ഇരിങ്ങാലക്കുട : നഗരസഭയുടെ 2024-25 വാർഷിക പദ്ധതി ഭേദഗതികളുടെ കാര്യത്തിൽ സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ ധാരണ. ടൈഡ് ഫണ്ടായ 1 കോടി 26 ലക്ഷം രൂപ 41 വാർഡുകളിലേക്ക് തുല്യമായി നൽകാനും വാർഷിക പദ്ധതി ഭേദഗതിയിൽ ഭരണ നേത്യത്വം പുതുതായി ഉൾപ്പെടുത്തിയ ആറ് പദ്ധതികൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്രൈസ്റ്റ് കോളേജ്Continue Reading

പല്ലാവൂർ സമിതിയുടെ ഈ വർഷത്തെ തൃപ്പേക്കുളം പുരസ്കാരം പിണ്ടിയത്ത് ചന്ദ്രൻനായർക്കും ഗുരുസ്മൃതി പുരസ്കാരം പരയ്ക്കാട് തങ്കപ്പൻമാരാർക്കും ; പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവം ഡിസംബർ 3 മുതൽ 8 വരെ ഇരിങ്ങാലക്കുട : പല്ലാവൂർ അപ്പുമാരാർ സ്മാരകവാദ്യ ആസ്വാദകസമിതിയുടെ ഈ വർഷത്തെ തൃപ്പേക്കുളം പുരസ്കാരത്തിന് പിണ്ടിയത്ത് ചന്ദ്രൻനായരും പല്ലാവൂർ ഗുരുസ്മൃതി അവാർഡിന് പരയ്ക്കാട് തങ്കപ്പൻമാരാരും അർഹരായി. ഡിസംബർ 3 മുതൽ 8 വരെയായി ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരContinue Reading

അരങ്ങ് 2024; ഇരിങ്ങാലക്കുട സിഡിഎസ് – 2 ജേതാക്കൾ ..   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ക്ലസ്റ്റര്‍തല കുടുംബശ്രീ ദ്വിദിന കലോൽസവത്തിൽ ഇരിങ്ങാലക്കുട സിഡിഎസ് നമ്പർ രണ്ട് 96 പോയിൻ്റ് നേടി ജേതാക്കളായി. 74 പോയിൻ്റ് നേടി കാട്ടൂർ സിഡിഎസ് രണ്ടാം സ്ഥാനവും 57 പോയിൻ്റ് നേടി കാറളം സിഡിഎസ് മൂന്നാം സ്ഥാനവും നേടി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന കലോത്സവത്തില്‍ പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ,Continue Reading