ഠാണാ- ചന്തക്കുന്ന് റോഡ് വികസനം; നഗരസഭയുടെ വീഴ്ച മറച്ച് വെച്ച് കള്ളം പറഞ്ഞ നഗരസഭ ചെയർപേഴ്സൻ്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം; പട്ടണത്തിലെ വ്യാപാരസമൂഹത്തെയും ചെയർപേഴ്സനും കൂട്ടാളികളും തെറ്റിദ്ധരിപ്പിച്ചതായും വിമർശനം. ഇരിങ്ങാലക്കുട : ഠാണാ- ചന്തക്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭയുടെ വീഴ്ച മറച്ച് വെച്ച് മാധ്യമങ്ങളിലൂടെ കള്ളം പറഞ്ഞ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ മന്ദിരത്തിന് മുന്നിൽ ഭരണസമിതിയിലെ എൽഡിഎഫ് കൗൺസിലർമാരുടെContinue Reading

ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന; ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന “ബോബനും മോളിയും ” യിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ബോബനും മോളിയും റെസ്റ്റോറൻ്റിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രീസറിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. രാവിലെ എഴ് മണി മുതൽ പത്ത് മണി വരെ പട്ടണത്തിലെ ഒൻപത് ഹോട്ടലുകളിലും ബേക്കറികളിലുമാണ്Continue Reading

യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ കാട്ടൂർ സ്വദേശികൾ അറസ്റ്റിൽ; പിടിയിലായത് ഗുണ്ടൽപേട്ടിലെ ഫാമിൽ നിന്ന് ഇരിങ്ങാലക്കുട :കാട്ടൂരിൽ രണ്ടു യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ കാട്ടൂർ സ്വദേശികളായ എടക്കാട്ടുപറമ്പിൽ ടിൻ്റു എന്ന പ്രജിൽ (38 വയസ്സ്), പാച്ചാംപ്പിള്ളി വീട്ടിൽ സികേഷ് (27 വയസ്സ്), എടക്കാട്ടുപറമ്പിൽ അശ്വന്ത് (26 വയസ്സ്), എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടിൽ അരുൺകുമാർ (30 വയസ്സ്), എടക്കാട്ടുപറമ്പിൽ ദിനക്ക് (22 വയസ്സ്) എന്നിവരെ അറസ്റ്റ്Continue Reading

ഇരിങ്ങാല ” ക്കുഴി ” കൾക്കെതിരെ സിപിഐ യും; ചെയർപേഴ്സൺമാർ മാറി വരുന്നതല്ലാതെ നഗരസഭയിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് വിമർശനം. ഇരിങ്ങാലക്കുട: ഇരിങ്ങാല ” ക്കുഴി “ക്കെതിരെ സിപിഐ യും. നഗരസഭ പരിധിയിൽ മാസങ്ങളായി തകർന്ന് കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. എഐടിയുസി ജില്ലാ പ്രസിഡൻ്റ് ടി.കെ സുധീഷ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.ചെയർപേഴ്സൺമാർ മാറിContinue Reading

ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട. അധ്യാപകൻ്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് യു.പി.ഐ ഇടപാട് വഴി പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിയായ റിട്ടയേഡ് അദ്ധ്യാപകന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് അതിലുണ്ടായ സിമ്മിൽ ബന്ധിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് യു.പി.ഐ ഇടപാട് വഴി പല തവണകളായി 99993 രൂപ തട്ടിയെടുത്ത കേസിൽ പെരിഞ്ഞനം ചെന്നാറ വീട്ടിൽ വിജീഷ് (34 വയസ്) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെContinue Reading

ഠാണാ- ചന്തക്കുന്ന് റോഡ് വികസനം; മന്ത്രിക്കെതിരെ വീണ്ടും നഗരസഭ; മന്ത്രിയുടേത് ബാലിശമായ ധാർഷ്ട്യമെന്ന് വിമർശനം; റോഡ് പ്രവൃത്തിയുടെ നിർമ്മാണാനുമതി പോലും ലഭിച്ചിട്ടില്ലെന്നും എന്നും ജനങ്ങളോടൊപ്പമാണെന്നും നഗരസഭ ഇരിങ്ങാലക്കുട : ഠാണാ -ചന്തക്കുന്ന് റോഡ് വികസന വിഷയത്തിൽ മന്ത്രിയുടെ പ്രസ്താവനയെ ആവർത്തിച്ച് അപലപിച്ച് നഗരസഭ ഭരണകൂടം. കഴിഞ്ഞ ദിവസം കൗൺസിലിന് അകത്തും പുറത്തുമായി നടത്തിയ പ്രതിഷേധങ്ങൾക്ക് ശേഷം മന്ത്രിയുടെ നിലപാടിനെതിരെ പത്ര സമ്മേളനത്തിലൂടെ നഗരസഭ അധികൃതർ വീണ്ടും രംഗത്ത് വന്നു. തൃശ്ശൂർContinue Reading

മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം; മന്ത്രി കൗൺസിലിനെ അധിക്ഷേപിച്ചതായി ഭരണപക്ഷം; കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിൽ നഗരസഭ വീഴ്ച വരുത്തിയതായി പ്രതിപക്ഷം. ഇരിങ്ങാലക്കുട : ഠാണാ-ചന്തക്കുന്ന് റോഡ് വികസനത്തിൻ്റെ കാലതാമസത്തിന് ഉത്തരവാദി നഗരസഭയാണെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ വിശദീകരണത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം. നിശ്ചിത വിഷയങ്ങളുടെ ചർച്ചകൾക്കിടയിൽ കരുവന്നൂർ പ്രദേശത്ത് ആറ് മാസങ്ങളായി കുടിവെള്ളക്ഷാമമാണെന്നും നഗരസഭ ഇടപെടണമെന്നുമുള്ള എൽഡിഎഫ്Continue Reading

ഠാണാ-ചന്തക്കുന്ന് റോഡ് വികസനം; മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് ധർണ്ണയുമായി വ്യാപാരികൾ; കോൺക്രീറ്റ് റോഡ് നിർമ്മാണം അഴിമതി ലക്ഷ്യമാക്കിയെന്ന് വിമർശനം. ഇരിങ്ങാലക്കുട :ഠാണ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ മെല്ലപ്പോക്ക്‌ അവസാനിപ്പിക്കുക, പണികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ. ഠാണാവിൽ നടത്തിയ ധർണ്ണ ഏകോപന സമിതി സംസ്ഥാന തൃശൂർ ജില്ലാ പ്രസിഡൻ്റ് കെ. വി. അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. റോഡ് വികസനത്തിൻ്റെ പേരിൽContinue Reading

കാറളം പഞ്ചായത്തിൽ വെള്ളാനിയിൽ ഫ്ലാറ്റ് പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച്. ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ വെള്ളാനിയിൽ 74 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് പണി ഉടൻ പൂർത്തിയാക്കുക, കാറളം പഞ്ചായത്ത് ദുർഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി കാറളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കാറളം സെൻ്ററിൽ നിന്നാരംഭിച്ച പ്രകടനം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്നContinue Reading

ഠാണാ- ചന്തക്കുന്ന് റോഡ് വികസനപദ്ധതിയുടെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് നാളെ വ്യാപാരികളുടെ ധർണ്ണ ; നിവേദനത്തിന് മന്ത്രിയിൽ നിന്ന് മറുപടി ലഭിച്ചില്ലെന്ന് വിമർശനം; നിർമ്മാണത്തിലെ കാലതാമസത്തിന് മറുപടി പറയേണ്ടത് നഗരസഭ അധികൃതരെന്ന് മന്ത്രി ഡോ ആർ ബിന്ദു ; നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാ-ചന്തക്കുന്ന് റോഡ് വികസനപദ്ധതിയുടെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് വ്യാപാരികൾ സമരത്തിലേക്ക്. നൂറ് ദിവസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ വർഷംContinue Reading