ഇരിങ്ങാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികൾക്ക് പുതിയ ഭാരവാഹികൾ ; അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ചുമതലയേല്ക്കൽ നീളുന്നു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിക്കും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിക്കും പുതിയ സാരഥികൾ.ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠൻ കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സോമൻ ചിറ്റേത്തിനും കാട്ടൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ഷാറ്റോ കുരിയനും അറിയിപ്പ് നൽകിയിട്ടുണ്ട് ബൈജു കുറ്റിക്കാടൻ,Continue Reading

പോക്സോ കേസ്സിൽ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു.അഴീക്കോട് മേനോൻ ബസാറിൽ പഴൂപറമ്പിൽ നാസിമുദ്ദീൻ (31) നെയാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി വി വിനിത ശിക്ഷിച്ചത്. പിഴ തുക അതിജീവിതക്ക് നൽകാനും അല്ലാത്ത പക്ഷം എഴ് വർഷംContinue Reading

പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ ഫിറ്റ് ഫോർ ലൈഫ് പദ്ധതികൾക്ക് തുടക്കമായി; മൂവായിരത്തോളം വിദ്യാർഥിനികൾ പങ്കെടുത്ത മെഗാ എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക് .   ഇരിങ്ങാലക്കുട: മൂവായിരത്തോളം പെൺകുട്ടികൾ അണി നിരന്ന എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക്. പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോളേജിലെ ആരോഗ്യസംരക്ഷണ സംരംഭമായ ഫിറ്റ് ഫോർ ലൈഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ എയ്റോബിക്സ് പ്രകടനമാണ്Continue Reading

ക്രൈസ്റ്റ് കോളേജിൽ ഭിന്നശേഷി വിദ്യാർഥികളുടെ കലാസംഗമത്തിന് തുടക്കമായി; ഭിന്നശേഷി ശാക്തീകരണം സമൂഹത്തിന്റെ ലക്ഷ്യമായി മാറേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ‘ സവിഷ്കാര 24 ‘ ഭിന്നശേഷി വിദ്യാർഥികളുടെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കലാസംഗമത്തിന് തുടക്കമായി. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കലാസംഗമം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിContinue Reading

ക്രൈസ്റ്റ് കോളേജിൽ നവംബർ 28 , 29 തീയതികളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാസംഗമം; പങ്കെടുക്കുന്നത് ആറ് ജില്ലകളിൽ നിന്നായി 1600 വിദ്യാർഥികൾ. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എട്ടാമത് സവിഷ്ക്കാര – കലാസംഗമം നവംബർ 28, 29 തീയതികളിൽ നടക്കും. 28 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുContinue Reading

കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയും വെള്ളാങ്ങല്ലൂർ ചാമക്കുന്ന് സ്വദേശിയുമായ വീട്ടമ്മ മരിച്ചു ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ചാമക്കുന്ന് പാലേരി വീട്ടിൽ ദിനേഷ് കുമാറിൻ്റെ ഭാര്യ ഷൈജ (44) ആണ് മരിച്ചത്. ബുധനാഴ്ച മൂന്നരയോടെ കോമ്പാറയിൽ വച്ചായിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്ന് വരികയായിരുന്ന കാറിൽ ഷൈജ ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ചായിരുന്നുContinue Reading

കാഴ്ചപരിമിതർ അക്ഷരങ്ങളുടെ ലോകത്തേക്ക്; ബ്രെയിലി സാക്ഷരത ക്ലാസ്സുകൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി     ഇരിങ്ങാലക്കുട : കാഴ്ച പരിമിതർ ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക്. ദീപ്തി ബ്രെയിലി സാക്ഷരത ക്ലാസുകൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി.നടവരമ്പ് ഗവ. ഹൈസ്‌കൂളിലെ ആദ്യ ക്ലാസ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്‌തു. പഠിതാക്കൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു.   കാഴ്ചContinue Reading

ഇരിങ്ങാലക്കുട : മെഗാ എറോബിക്സ് ഡാൻസ് പ്രകടനവുമായി സെൻ്റ് ജോസഫ്സ് കോളേജ്. പുതിയ തലമുറയിൽ ആരോഗ്യ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് വിദ്യാർഥിനികൾ , അധ്യാപക-അനധ്യാപകർ എന്നിവർ ചേർന്ന് മൂവായിരത്തോളം പേർ ചേർന്ന് മെഗാ പ്രകടനത്തിന് തയ്യാറെടുക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി പത്ര സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ വികസന സംരംഭമായ ‘ ഫിറ്റ് ഫോർ ലൈഫ് ‘ ൻ്റെ ഭാഗമായി 2025 ജനുവരിContinue Reading

കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; വിവിധ ജില്ലകളിൽ നിന്നായി പങ്കെടുക്കുന്നത് 557 കളിക്കാർ ഇരിങ്ങാലക്കുട : ചെസ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് പോൾ വളപ്പില 9 വയസ്സിന് താഴെയുള്ള ദേശീയ ചാമ്പ്യൻ ഡി. വി. വിജയേഷുമായി കരു നീക്കിക്കൊണ്ട്Continue Reading

ഇരിങ്ങാലക്കുട : ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള; അവസരങ്ങൾ ലഭിച്ചത് 128 പേർക്ക് ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന മെഗാ തൊഴിൽ മേളയിൽ ജോലി ലഭിച്ചത് 128 പേർക്ക്. സെൻ്റ് ജോസഫ്സ് കോളേജുമായി സഹകരിച്ച് നടത്തിയ മെഗാ തൊഴിൽ മേള തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. നഗരസഭContinue Reading