സുരക്ഷിത യാത്ര; സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി; മുകുന്ദപുരം താലൂക്കിൽ ആദ്യദിനത്തിൽ പരിശോധനയ്ക്ക് എത്തിയത് 135 വണ്ടികൾ ഇരിങ്ങാലക്കുട : കുട്ടികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇതിൻ്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ വാഹനങ്ങളുടെ പരിശോധന തുടങ്ങി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ വാഹനങ്ങളാണ് പരിശോധനയ്ക്ക് ഹാജരാക്കുന്നത്. യന്ത്ര സംവിധാനങ്ങളോടൊപ്പം സർക്കാർ ഈ വിഷയത്തിൽ പുറത്തിറക്കിയിട്ടുള്ള 35 മാനദണ്ഡങ്ങളുമാണ് പരിശോധനയിലൂടെ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തുന്നത്. 50 കിലോമീറ്റർContinue Reading

പെർമിറ്റ് ലംഘനം ; ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ – തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് ഇരിങ്ങാലക്കുട : പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ – തൃപ്രയാർ – പുല്ലുർ ആനുരുളി റൂട്ടിൽ സർവീസ് നടത്തുന്ന കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ മുരളിയുടെ ഉടമസ്ഥതയിലുള്ള ഹരിരാമ ബസ്സിനെതിരെയാണ് പരാതികളുടെ അടിസ്ഥാനത്തിൽ നടപടിContinue Reading

മാടായിക്കോണത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ് യുവതി മരിച്ചു ഇരിങ്ങാലക്കുട: വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ ചവിട്ടുപടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം വീട്ടില്‍ ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില്‍ പീറ്ററിന്റെ മകളാണ്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് മാടായിക്കോണത്തെ ഭര്‍തൃവീട്ടില്‍ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്കിടെContinue Reading

മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം ഭാഗികമായി തകർന്നത് 63 വീടുകൾ ; പടിയൂരിൽ എട്ട് വീടുകൾ വെള്ളക്കെട്ടിൽ ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം ഭാഗികമായി തകർന്നത് 63 വീടുകൾ. കാറ്റിൽ മരങ്ങൾ വീണിട്ടാണ് കൂടുതൽ നഷ്ടങ്ങളും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നുമായി എഴ് വീടുകൾക്കാണ് നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. പടിയൂർ കോങ്ങാടൻ തുരുത്തിൽ തേവർകാട്ടിൽ വേലായുധൻ്റെ ഓടിട്ട വീടിൻ്റെ മേൽക്കൂരContinue Reading

മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ 26 ഓളം വീടുകൾ ഭാഗികമായി തകർന്നു; മാപ്രാണം വാതിൽമാടം കോളനിയിൽ വീണ്ടും മണ്ണിടിച്ചിൽ; മാറി താമസിക്കാൻ എഴ് കുടുംബങ്ങൾക്ക് നോട്ടീസ്; മരങ്ങൾ വീണ് താറുമാറായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുന്നു. ഇരിങ്ങാലക്കുട : കനത്ത മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ കഴിഞ്ഞ ദിവസം രാത്രിയും ഇന്നുമായി ഭാഗികമായി തകർന്നത് 26 ഓളം വീടുകൾ. നെല്ലായി, തൊട്ടിപ്പാൾ, കാട്ടൂർ, ആനന്ദപുരം, പൂമംഗലം , കൊറ്റനെല്ലൂർ,Continue Reading

കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴകനിയമനം; കേസ് ജൂൺ അഞ്ചിലേക്ക് നീട്ടി; ജൂൺ 5 വരെ നിയമനം തടഞ്ഞ് കൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും ; കേസിൽ കക്ഷി ചേരാൻ അഡ്വൈസ് മെമ്മോ ലഭിച്ച അനുരാഗിന് അനുമതി തൃശ്ശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം സംബന്ധിച്ച കേസ് ജൂൺ ആറിലേക്ക് നീട്ടി. ജൂൺ ആറ് വരെ കഴക പ്രവൃത്തിലേക്കുള്ള നിയമനം തടഞ്ഞ് കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. കഴകത്തിന്Continue Reading

കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ നഷ്ടങ്ങൾ; മരങ്ങൾ വീണ് വീടുകൾക്കും വാഹനങ്ങൾക്കും നാശം ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ കനത്ത നഷ്ടം. കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്ന് വിവിധ കേന്ദ്രങ്ങളിലെ വൈദ്യുതി വിതരണം മുടങ്ങി. മരം റോഡിൽ വീണ് സിവിൽ സ്റ്റേഷൻ റോഡിലൂടെയുള്ള ഗതാഗതവും കുറച്ച് നേരത്തേക്ക് സ്തംഭിച്ചു. മഴയിൽ മാടായിക്കോണം പള്ളിപ്പുറത്ത് കുമാരൻ്റെ വീട് തകർന്നു. കുമാരനും കുടുംബവും ബന്ധുവീടുകളിലേക്ക് താമസംContinue Reading

കഴക പ്രവർത്തി നിലനിറുത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്നും ക്ഷേത്രനിയമനങ്ങളിൽ അമ്പലവാസി സമുദായാംഗങ്ങൾക്ക് മുൻഗണന നൽകണമെന്നും ഇരിങ്ങാലക്കുടയിൽ നടന്ന പിഷാരോടി സമാജം കേന്ദ്ര വാർഷികസമ്മേളനം ഇരിങ്ങാലക്കുട : കഴക പ്രവർത്തി നിലനിറുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ക്ഷേത്ര നിയമനങ്ങളിൽ അമ്പലവാസി സമുദായാംഗങ്ങൾക്ക് മുൻഗണന നൽകണമെന്നും ഇരിങ്ങാലക്കുടയിൽ നടന്ന പിഷാരോടി സമാജം കേന്ദ്ര വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഗായത്രി ഹാളിൽ നടന്ന പൊതു സമ്മേളനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. വൈസ്- പ്രസിഡണ്ട്Continue Reading

കാറ്റിലും മഴയിലും മേഖലയിൽ നഷ്ടങ്ങൾ; പതിനഞ്ചോളം കേന്ദ്രങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നു. ഇരിങ്ങാലക്കുട : രണ്ട് ദിവസമായി തുടരുന്ന കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ നഷ്ടങ്ങൾ കാട്ടൂർ പൊഞ്ഞനത്ത് തെങ്ങ് വീണ് കോമരത്ത് ശ്രീകുമാറിൻ്റെ വീടിൻ്റെ മേൽക്കൂര തകർന്നു. ഇരിങ്ങാലക്കുടയിൽ കൂത്തുപറമ്പിൽ അമ്മപറമ്പിൽ രാജേഷിൻ്റെ മതിൽ തകർന്ന് അയൽവാസിയായ സുബ്രമണ്യൻ്റെ കിണറ്റിലേക്ക് വീണ് കിണർ ഉപയോഗശൂന്യമായിട്ടുണ്ട്. കാറ്റിൽ പ്ലാവ് വീണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ കൊരുമ്പിശ്ശേരി പാറContinue Reading

മഴയിൽ ‘കുള ‘ മായി പട്ടണത്തിലെ പ്രധാന റോഡുകൾ; അറ്റകുറ്റപ്പണികൾ ഉടനെന്ന് വിശദീകരിച്ച് നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : രണ്ട് ദിവസങ്ങളായി തുടരുന്ന മഴയിൽ ‘ കുള ‘ മായി പട്ടണത്തിലെ പ്രധാന വീഥികൾ . പൊതുഗതാഗത്തിനായി എറെ ആശ്രയിക്കുന്ന ബൈപ്പാസ് റോഡ്, സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും ക്രൈസ്റ്റ് കോളേജിലേക്ക് പോകുന്ന റോഡിൽ സണ്ണി സിൽക്ക്സിന് മുമ്പിലുള്ള ഭാഗം എന്നിവയാണ് വർഷങ്ങളായി മോചനമില്ലാതെ കഴിയുന്നത്. ഓരോ വർഷക്കാലത്തും മാധ്യമങ്ങളിൽContinue Reading