ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് പരിസരത്ത് ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിച്ച സംഭവത്തിൽ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും ; നടപടി മുൻ നഗരസഭ കൗൺസിലറുടെ പരാതിയിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് പരിസരത്ത് ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർക്ക് ലഭിച്ച പരാതിയിൽ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലറും അഭിഭാഷകനുമായ പി ജെ തോമസ് നൽകിയContinue Reading

ഓൺലൈൻ ഷെയർ ട്രേഡിങ്ങിൻ്റെ മറവിൽ കല്ലേറ്റുംകര സ്വദേശിയിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിൻ്റെ മറവിൽ കല്ലേറ്റുംകര താക്കോൽക്കാരൻ വീട്ടിൽ രാജു (61) വിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ കോയമ്പത്തൂർ മരുതംനഗർ സ്വദേശി സഞ്ജയിനെ (26) ഇരിങ്ങാലക്കുട റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു.ഉയർന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും ലിങ്കും കണ്ട്Continue Reading

ഇരിങ്ങാലക്കുട രൂപതയിൽ 48-ാം രൂപത ദിനാഘോഷം; ക്രൈസ്തവ സഭയെ തകർക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഫാ അംബ്രോസ് പുത്തൻവീട്ടിൽ   ഇരിങ്ങാലക്കുട : ക്രൈസ്തവ സഭയെ തകർക്കാനും വിവിധ തലങ്ങളിൽ അന്ത ചിദ്രങ്ങൾ വളർത്താനും ഇപ്പോഴും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഫാ അംബ്രോസ് പുത്തൻവീട്ടിൽ . ഇരിങ്ങാലക്കുട രൂപതയുടെ 48-ാം രൂപത ദിനാഘോഷം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ്Continue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാത നവീകരണം ; നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരി 28 നകം പൂർത്തിയാക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ഠാണാ ജംഗ്ഷനിലെ കാന നിർമ്മാണത്തിൽ അപാകതകൾ സംഭവിച്ചിട്ടില്ലെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥർ   തൃശ്ശൂർ : ഇരിങ്ങാലക്കുട ഠാണാ-ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായ റോഡ് നിർമ്മാണത്തിൽ കെ.എസ്.ടി.പി.യുടെ ഭാഗത്ത് നിന്ന് നിരന്തര മേൽനോട്ടം ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർദ്ദേശിച്ചു.Continue Reading

ക്രൈസ്റ്റ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ടെക്നിക്കൽ കോൺക്ലേവ് സെപ്റ്റംബർ 15 ,16, 17 തീയതികളിൽ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15, 16, 17 തീയതികളിൽ ടെക്നിക്കൽ കോൺക്ലേവ് സംഘടിപ്പിക്കുന്നു. 15 ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ്Continue Reading

ക്രൈസ്റ്റ് കോം ക്വിസ് ടൂർണ്ണമെൻ്റ്; ഹൈദരാബാദ് ഉസ്മാനിയ മെഡിക്കൽ കോളേജ് ജേതാക്കൾ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സ്വാശ്രയ – കോമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടത്തിയ ക്രൈസ്റ്റ് കോം ക്വിസ് മത്സരത്തിൽ ഹൈദരാബാദ് ഉസ്മാനിയ മെഡിക്കൽ കോളേജ്, ചെന്നൈ ഐഐടി, ലക്നൗ ഐഎഎം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മൽസരം മണപ്പുറംContinue Reading

ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് സെപ്റ്റംബർ 11 മുതൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ആൻ്റ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് സെപ്റ്റംബർ 11 മുതൽ 14 വരെ ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലെ ഇൻ്റർനാഷണൽ അക്വാട്ടിക് കോപ്ലക്സിൽ നടക്കും. 11 ന് രാവിലെ 9.30 ന് ഡിവൈഎസ്പി സി എൽ ഷാജു ടൂർണ്ണമെൻ്റ്Continue Reading

കുന്നുകുളത്തെ പോലീസ് മർദ്ദനം; ജനകീയ പ്രതിഷേധ സദസ്സുകളുമായി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ. ഇരിങ്ങാലക്കുട : കുന്നംകുളത്ത് പോലീസ് സ്റ്റേഷനിൽ മൃഗീയ മർദ്ദനത്തിനിരയായി കേൾവി ശക്തി നഷ്ടപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നീതി ലഭ്യമാക്കുക, മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൻContinue Reading

ബസ് സ്റ്റാൻ്റ് സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുന്നിലുള്ള തകർന്ന ഭാഗത്ത് ഇൻ്റർലോക്കിംഗ് ടൈലിടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; നിർമ്മാണ പ്രവൃത്തി 27.5 ലക്ഷം രൂപ ചിലവഴിച്ച് ; കാന നിർമ്മാണത്തിനും പദ്ധതി   ഇരിങ്ങാലക്കുട : ബസ് സ്റ്റാൻ്റ് – സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുന്നിലുള്ള തകർന്ന ഭാഗത്ത് ഇൻ്റർലോക്കിംഗ് ടൈൽ വിരിക്കാനുള്ള നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. വർഷങ്ങളായി ഓരോ മഴക്കാലത്തും അപകടക്കുഴികൾ നിറഞ്ഞുംContinue Reading

ജീവിതം പ്രതിസന്ധിയിലായ കാറളം സ്വദേശിയായ യുവ ക്ഷീര കർഷകന് തുണയായി കേരള ഫീഡ്സ്; ” ഡൊണേറ്റ് എ കൗ ” പദ്ധതിയിൽ ഉൾപ്പെടുത്തി പശുവിനെ കൈമാറി. ഇരിങ്ങാലക്കുട : യുവ ക്ഷീര കർഷകന് തുണയായി കേരള ഫീഡ്സ് കമ്പനി ലിമിറ്റഡ്. ക്ഷീര കർഷകൻ്റെ ഉപജീവന മാർഗ്ഗമായ കറവപ്പശുക്കളിൽ ഒരെണ്ണവും രണ്ട് കിടാക്കളും പ്രസവത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ജീവിതം പ്രതിസന്ധിയിലായ കാറളം പഞ്ചായത്തിൽ കൊല്ലാറ വീട്ടിൽ രാജേഷിന് കമ്പനിയുടെ ” ഡൊണേറ്റ്Continue Reading