ഇരിങ്ങാലക്കുടയിൽ നിന്നുള്ള പമ്പ സ്പെഷ്യൽ സർവ്വീസിന് തുടക്കമായി… ഇരിങ്ങാലക്കുട:കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് കെഎസ്ആർടിസി ഇരിങ്ങാലക്കുട നടത്തുന്ന പ്രത്യേക പമ്പ സർവ്വീസിന് തുടക്കമായി.എല്ലാ വ്യാഴാഴ്ചകളിലും തുടർന്ന് ബുക്കിങ്ങ് അനുസരിച്ചുമാണ് പമ്പ സ്പെഷ്യൽ സർവ്വീസുകൾ. ശബരിമല യാത്ര പൂർത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിന് ഒരു ഭക്തനുള്ള യാത്ര ചെലവ് 1000/- രൂപയാണ്.50 സീറ്റ് ഫുൾബുക്കിങ്ങ് എടുക്കുന്ന ഭക്തർക്ക് ഏതു ദിവസവും സേവനംലഭ്യമാക്കും.കെ.എസ്.ആർ.ടി.സി ഒരുക്കുന്ന ശബരിമല യാത്ര മന്ത്രി ഡോ ആര്‍. ബിന്ദു ഫ്‌ളാഗ് ഓഫ്Continue Reading

പടിയൂർ സ്വദേശിനിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. ഇരിങ്ങാലക്കുട :പടിയൂർ സ്വദേശിനിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി വിരുത്തി പറമ്പിൽ സൂരജിന്റെ മകൾ നിവേദിത (26) ആണ് മരിച്ചത്.ഹൈദരാബാദിൽ സ്വകാര്യ ടി വി ചാനലിനു വേണ്ടി പ്രവർത്തിച്ച് വരികയായിരുന്നു. രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാർ ഇടിച്ചായിരുന്നു അപകടം. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ മരണം സംഭവിച്ചു. സംസ്കാരം നാളെ രാവിലെContinue Reading

പുനർനിർമ്മിച്ച കല്ലേറ്റുംകര ജലസംഭരണി നാടിന് സമർപ്പിച്ചു ; നവീകരണ പ്രവ്യത്തികൾ 30 ലക്ഷം ചിലവിൽ ; പദ്ധതിയുടെ പ്രയോജനം 7500 ഓളം പേർക്ക് … ഇരിങ്ങാലക്കുട :ആളൂർ പഞ്ചായത്തിലെ കല്ലേറ്റുംകര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിച്ച ജലസംഭരണി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.   സി എം എസ് കോളേജ് നടത്തിയ വാട്ടർ മാപ്പിംഗിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ളContinue Reading

പടിയൂരിന് ഹോമിയോ ആശുപത്രി; തറക്കല്ലിട്ട് മന്ത്രി ഡോ ആർ ബിന്ദു ; നിർമ്മിക്കുന്നത് മുൻ എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ച് … ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന ഹോമിയോ ആശുപത്രിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു തറക്കല്ലിട്ടു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രിക്ക് സ്വന്തമായൊരു കെട്ടിടം എന്ന പടിയൂർ നിവാസികളുടെ സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. എല്ലാ രോഗങ്ങൾക്കും പ്രതിരോധത്തിൽContinue Reading

കാലിത്തീറ്റ ഫാക്ടറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ;പിടിയിലായത് വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായവർ… കൊടകര: മറ്റത്തൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ കാലിത്തീറ്റ ഫാക്ടറി ഉടമ , സ്ഥാപനത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് ജീവനക്കാരിയുടെ സുഹൃത്തുകൾ സ്ഥാപനമുടമയുടെ കമ്പനിയിലേക്ക് അതിക്രമിച്ച് കയറി ഉടമയെ മർദ്ദിച്ചും പിന്നീട് ഭയപ്പെടുത്തി ഭീഷണിപ്പെടുത്തിയും പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളായ അജിത്ത് (34 വയസ്സ് ) കാട്ടികുളംContinue Reading

യുവാവിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കഞ്ചാവു പൊതികളുമായി പിടിയിൽ; പിടിയിലായത് ഇരുപത്തിമൂന്നോളം കേസുകളിലെ പ്രതി … ചാലക്കുടി: ലഹരിക്കെതിരായി നടക്കുന്ന പ്രത്യേക പോരാട്ടത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവു പൊതികളുമായി കുപ്രസിദ്ധ ക്രിമിനൽ പിടിയിലായി.Continue Reading

റിട്ട. പ്രിൻസിപ്പൽ വി ജി ഭഗീരഥൻ മാസ്റ്റർ (78) അന്തരിച്ചു … ഇരിങ്ങാലക്കുട: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്. എസ് സ്കൂൾ റിട്ട. പ്രിൻസിപ്പൽ ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ വലിയപറമ്പിൽ വീട്ടിൽ ഭഗീരഥൻ (78) അന്തരിച്ചു. ഭാര്യ: സുജാത.(റിട്ട. അധ്യാപിക, ആർ.എം.വി.എച്ച്.എസ്. എസ് സ്കൂൾ,പെരിഞ്ഞനം). മക്കൾ: നവീൻ (മീഡിയ), വിനിത (അധ്യാപിക , സെന്റ് മേരീസ് പോംപെ സ്കൂൾ, കാട്ടൂർ ). മരുമക്കൾ: ഡോ. നീലിമ (ഗവ. ആയുർവേദ ഡിസ്പെൻസറി, അവിട്ടത്തൂർ),Continue Reading

‘സ്പർശം 2021’ ; മികച്ച എൻ. എസ്. എസ് യൂണിറ്റിനുള്ള സംസ്ഥാനതല അവാർഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് … ഇരിങ്ങാലക്കുട :നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലും കേരള എക്‌സൈസ് ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയായ ‘സ്പർശം 2021’ ൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച എൻ. എസ്. എസ് യൂണിറ്റിനുള്ള സംസ്ഥാനതല അവാർഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ലഭിച്ചു. കോഴിക്കോട് ജെ. ഡി.Continue Reading

കല്ലേറ്റുംകരയിലെ സ്ഥാപനത്തിൽ കയറി ജീവനക്കാരിയുടെ പണവും മൊബൈൽ ഫോണും കവർന്ന പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട: പട്ടാപ്പകൽ സ്ഥാപനത്തിൽ കയറി ജീവനക്കാരിയുടെ പണവും മൊബൈൽ ഫോണും അടങ്ങുന്ന ബാഗ് കവർന്ന പ്രതി അറസ്റ്റിൽ . നെന്മണിക്കര ചിറ്റിശ്ശേരി കൊട്ടേക്കാട് വീട്ടിൽ രതീഷ് (47) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ മാസം 19 ന് കല്ലേറ്റുങ്കര പള്ളിനടയിലുള്ള സ്ഥാപനത്തിൽ നിന്നാണ് 9500 രൂപയും ഫോണും അടങ്ങുന്ന ബാഗ്Continue Reading

മാടായിക്കോണത്ത് അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ വീട് ഒരുങ്ങുന്നു; ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ച് നല്കാൻ സർക്കാരും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൈകോർക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട: അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന 19 കാരിയായ മാടായിക്കോണം ആലുങ്ങപ്പറമ്പിൽ ആതിരക്കും രോഗബാധിതയായ അമ്മ രമയ്ക്കും വീടൊരുങ്ങുന്നു. പോളിടെക്നിക്ക് വനിതാ വിഭാഗത്തിൽ റാങ്ക് നേടിയ ആതിരയും അമ്മയും നിലംപൊത്താറായ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സർക്കാർ നല്കുന്നContinue Reading