പുല്ലൂർ ചമയം നാടകവേദിയുടെ നാടക രാവിന് തിരി തെളിഞ്ഞു ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന പുല്ലൂർ നാടകരാവിന് തിരി തെളിഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ ബിന്ദു നാടക രാവ് ഉദ്ഘാടനം ചെയ്തു.ചമയം പ്രസിഡന്റ് ഏ.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ അമ്പിളി മുഖ്യാതിഥിയായിരുന്നു. നഗരസഭ സെക്രട്ടി എം എച്ച് ഷാജിക്ക് , ഡോ: ഇ.പി. ജനാർദ്ദനൻ, ബാലൻ അമ്പാടത്ത്,Continue Reading

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ നടന്ന തൊഴിൽ മേളയിലൂടെ ജോലി കണ്ടെത്തിയത് 72 പേർ ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളജ്, തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ ജോലി ലഭിച്ചത് 72 പേർക്ക് . 605 പേരാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. തൊഴിൽ മേള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽContinue Reading

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ്സിന്റെ പ്രതിഷേധ മാർച്ചിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി   ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ കേരള കോൺഗ്രസ്സിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി. തിരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കുന്നതിനും ഭരണഘടനാ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും കേന്ദ്ര സർക്കാർ അനുവർത്തിക്കുന്ന സമീപനത്തിനെതിരെയും വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് നേടുന്നതിന് ആഗോള അയ്യപ്പ സംഗമം പോലുള്ള കപട ഭക്തി പ്രകടിപ്പിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയത്തിനെതിരെയുമാണ് മാർച്ചുംContinue Reading

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത- സംഗീതോൽസവത്തിന് തുടക്കമായി   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി – നൃത്ത- സംഗീതോൽസവത്തിന് തുടക്കമായി. ക്ഷേത്രത്തിൻ്റെ കിഴക്ക് നടയിൽ പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപ വേദിയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ഡോ മുരളിContinue Reading

” ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് മാത്രമാണ് ചോദിച്ചുതെന്നും തൻ്റെ വാക്കുകൾക്ക് ഒരു വിലയും കിട്ടിയില്ലെന്നും ചെയ്ത വോട്ട് പാഴായിയെന്നും കലുങ്ക് സദസ്സിൽ കേന്ദ്രമന്ത്രിയുടെ പരിഹാസത്തിന് ഇരയായ പൊറത്തിശ്ശേരി നിർമ്മിതി കോളനി സ്വദേശിനി ആനന്ദവല്ലി ; സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് കരുവന്നൂർ ബാങ്കിൽ രാവിലെ അപേക്ഷ നൽകിയെന്നും ആനന്ദവല്ലി .   ഇരിങ്ങാലക്കുട : ” മൈതാനത്തിന് അടുത്ത് ഒരു വീട്ടിൽ പട്ടിക്ക് തീറ്റ കൊടുക്കാൻ പോയതാണ്. അപ്പോഴാണ് പരിപാടി നടക്കുന്നത്Continue Reading

ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ടി സ്മാരക അവാർഡ് അശോകൻ ചരുവിലിനും ജയചന്ദ്രൻ സ്മാരക പുരസ്കാരം കൊരുമ്പു സുധാമൻ സുബ്രഹ്മണ്യത്തിനും ചമയം നൃത്ത വിഭാഗ പുരസ്കാരം ആർ എൽ വി സുന്ദരനും സമ്മാനിക്കും   ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ 2025.ലെ ചമയം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. സ്മാരക അവാർഡ് അശോകൻ ചരുവിലിനും, ജയചന്ദ്രൻ സ്മാരക പുരസ്‌കാരം കൊരുമ്പു സുധാമൻ സുബ്രഹ്മണ്യത്തിനും, ചമയം നൃത്തവിഭാഗ പുരസ്‌കാരം ആർ.എൽ.വി. സുന്ദരനും,Continue Reading

ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് പൊതുസമൂഹത്തെയും ഭക്തജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും കോടതികളും സർക്കാരും റിക്രൂട്ട്മെൻ്റ് ബോർഡും ആവശ്യപ്പെടുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഭരണസമിതിക്ക് ഉത്തരവാദിത്വമുണ്ടെന്നും ദേവസ്വം ഭരണസമിതി; ക്ഷേത്രത്തിലെ നവരാത്രി നൃത്ത -സംഗീതോൽസവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ .   ഇരിങ്ങാലക്കുട : ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയും ദേവസ്വം കഴക നിയമനത്തിൽ തെറ്റായ തീരുമാനമെടുക്കുകയും ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന തന്ത്രിമാർക്കെതിരെ ആവശ്യമെങ്കിൽ യോഗം ചേർന്ന്Continue Reading

2025 ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡോ കെ എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരം ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഡോ കെ എസ് ഇന്ദുലേഖക്ക് ഇരിങ്ങാലക്കുട : 2025ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡോ കെ എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് ഡോ കെ എസ് ഇന്ദുലേഖ അർഹയായി. ” ശില്പകലയും സംസ്കാര ചരിത്രവും – കേരളത്തിൻ്റെ മാതൃകകൾ മുൻനിറുത്തിയുള്ള പഠനംContinue Reading

നിയമപ്പോരാട്ടങ്ങൾക്ക് ഒടുവിൽ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ ചേർത്തല സ്വദേശി അനുരാഗ് പ്രവേശിച്ചു; നന്ദിയെന്നും എതിർപ്പുകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അനുരാഗ് ; അനുരാഗിനും കുടുംബത്തിനും പിന്തുണയുമായി പൊതുസമൂഹവും; തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബങ്ങൾ ദേവസ്വം ഓഫീസിൽ അപേക്ഷ നൽകിയതായി സൂചന. ഇരിങ്ങാലക്കുട : നിയമപ്പോരാട്ടങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ ചേർത്തല സ്വദേശി കെ എസ് അനുരാഗ് പ്രവേശിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചേർത്തലContinue Reading

ക്രൈസ്റ്റ് കോളേജ് -എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ അടയ്ക്കാൻ റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ രംഗത്ത്; നേരത്തെ തന്നെ നഗരസഭ അധികൃതർക്ക് നിവേദനം നൽകിയിരുന്നതായും അസോസിയേഷൻ ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രധാന റോഡിലെ അപകടക്കുഴികൾക്ക് പരിഹാരം കാണാൻ റെസിഡൻ്റസ് അസോസിയേഷൻ പ്രവർത്തകർ തന്നെ രംഗത്തിറങ്ങി. മാസങ്ങളായി അപകടരമായ കുഴികൾ നിറഞ്ഞ ക്രൈസ്റ്റ് കോളേജ് -എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ തന്നെContinue Reading