വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ട് ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട തുറവൻകുന്ന് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു …

ഇരിങ്ങാലക്കുട: വിനോദയാത്രക്കിടെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തുറവന്‍കുന്ന് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന്‍ ഡോണ്‍ ഡ്രേഷ്യസ് (15) ആണ് മരിച്ചത്. കഴിഞ്ഞ 31 ന് വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയില്‍ വെച്ചാണ് അപകടം. യാത്രയുടെ രണ്ടാം ദിനത്തില്‍ സൂചിപ്പാറയിലെ ട്രക്കിംഗ് കഴിഞ്ഞ് അധികം ആഴമില്ലാത്ത പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതോടെയാണ് അപകടം സംഭവിച്ചത്. കാല്‍ തെന്നി ഡോണും മററു രണ്ടും പേരും പെട്ടന്ന് പുഴയിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ജീപ്പ് ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി കരക്കടുപ്പിച്ച് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥിയാണ്. അമ്മ: സോഫി. സഹോദരന്‍ അലന്‍ ക്രിസ്‌റ്റോ ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ കരുവന്നൂര്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞിരുന്നു.















