വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ക്വാക്സിൽ കൺസൾട്ടന്റ്സിന്റെ ശിഷ്യപ്രിയ അവാർഡ് കലാനിലയം മുൻ പ്രിൻസിപ്പൽ കലാനിലയം രാഘവന് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു സമ്മാനിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവത്തിക്കുന്ന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ക്വാക്സിൽ കൺസൾട്ടന്റ്സിന്റെ ശിഷ്യപ്രിയ അവാർഡ് കലാനിലയം മുൻ പ്രിൻസിപ്പൽ കലാനിലയം രാഘവന് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു സമ്മാനിച്ചു. സെന്റ് ജോസഫ്സ് കോളേജിൽ നടന്ന ചടങ്ങിൽ ക്വാക്സിൽ എം.ഡി. പ്രൊഫ: വി.കെ. ലക്ഷ്മണൻ നായർ അദ്ധ്യക്ഷത വഹിച്ചു. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പ്രൊഫ. ലക്ഷ്മണൻ നായരുടെ കഥയില്ലാത്തൊരു കഥ എന്ന നോവൽ സർഗ്ഗസ്വരം സെക്രട്ടറി കാവിൽ രാജിനും പ്രൊഫ സാവിത്രി ലക്ഷ്മണന്റെ സ്മൃതി നാടകത്തിന്റെ രണ്ടാം പതിപ്പ് മുനിസിപ്പൽ ചെയർപേഴ് സൺ സോണിയാ ഗിരിക്കും നല്കി പ്രകാശനം ചെയ്തു.
ക്വാക്സിൽ ഡയറക്ടർ എൻ. മാധവൻ പിള്ള ,ശ്രീകൂടൽമാണിക്യം ദേവസ്വംചെയർമാൻ പ്രദീപ് മേനോൻ , തിരക്കഥാകൃത്തും സംവിധായകനും ആയ അഭയകുമാർ , സിനി ആർട്ടിസ്റ്റ് സിയാവുദ്ദീൻ, കലാകാരൻ രാജേഷ് തംബുരു എന്നിവർ ക്വാക്സിലിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
കഥകളി നടൻ കലാനിലയം രാഘവനാശാനെ മന്ത്രി ശിഷ്യ പ്രിയ അവാർഡ് നല്കി ആദരിച്ചു.
ബീന വി.കെ. (വിജയ ഗിരി .അഷ്ടമിച്ചിറ ) ക്രിസ്തീന ചാക്കപ്പൻ (ഡോൺ ബോസ്കോ ഇരിങ്ങാലക്കുട) ഡേവീസ് കെ.ആർ. ( കാർമൽ ചാലക്കുടി) ഗിരിജാമണി.പി. (ഭാരതീയ വിദ്യാഭവൻ സ് വിദ്യാമന്ദിർ ഇരിങ്ങാലക്കുട) ഫിൽസി പോൾ (എൽ.എഫ്.സി. ഇരിങ്ങാലക്കുട) രതി സി.ബി. ( സി.കെ.എം.എൻ.എസ്. ചാലക്കുടി) ശ്രീദേവി പി.എസ്. (വ്യാസവിദ്യാനികേതൻ ചാലക്കുടി) സജിത അനിൽ കുമാർ (ശാന്തി നികേതൻ ഇരിങ്ങാലക്കുട) എന്നിവർക്കും ശിഷ്യ പ്രിയ അവാർഡുകൾ സമ്മാനിച്ചു.
ലിറ്റിൽ ഫ്ലവർ കോൺ വൻറ് സ്കൂൾ ഇരിങ്ങാലക്കുടയിലെ ഫിൽസി പോളിനെ ഏറ്റവും കൂടുതൽ ശിഷ്യരുടെ പിന്തുണ ലഭിച്ചതിന്റെ പേരിൽ പതിനായിരം രൂപയുടെ പ്രത്യേക അവാർഡ് നല്കി ആദരിച്ചു.
തൃശൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 13 സ്കൂളുകൾക്ക് പ്രത്യേക അവാർഡുകൾ നല്കി.
സെൻറ് ജോസഫ്സ് കോളേജ് വിദ്യാർത്ഥിനികളുടെ കലാപരിപാടികളും അരങ്ങേറി.















