നവജാതശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി

നവജാതശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : നവജാതശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി . പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു .

‘കുഞ്ഞുകുട്ടികൾ വലിയ സാധ്യതകൾ, അവരുടെ ഭാവി സുരക്ഷിതമാക്കാൻ തുടർപരിചരണത്തിൽ നിക്ഷേപിക്കു’ എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ വർഷത്തെ വാരാചരണം സംഘടിപ്പിക്കുന്നത്. ആരോഗ്യ മേഖലയിലെ ഇമ്മിണി വല്യ കുട്ടിക്കാര്യങ്ങളുമായി “ഹെൽത്ത്‌ ടാക്കീസ് “ബോധവത്ക്കരണ വീഡിയോ സീരീസ് എം എൽ എ ലോഞ്ച് ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം. പി. ജാക്‌സൺ അധ്യക്ഷത വഹിച്ചു.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്, നഗരസഭ വൈസ് ചെയർപേഴ്‌സൺ ചിന്താ ധർമരാജൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.എ. പോൾ, വാർഡ് കൗൺസിലർ മാഗി വിൻസന്റ്, ജില്ല ആർ സി എച്ച് ഓഫീസർ ഡോ. ആര്യ വിജയകുമാർ, ജില്ലാ എഡ്യൂക്കേഷൻ & മാസ് മീഡിയ ഓഫീസർ സി.എം. ശ്രീജ, എം സി എച്ച് ഓഫീസർ ഇൻ ചാർജ് വി. സിന്ധു, സ്റ്റാഫ് കൗൺസിൽ കൺവീനർ ഡോ. അരുൺ കെ. ഐപ്പ് എന്നിവർ പ്രസംഗിച്ചു. പീഡിയാട്രീഷ്യൻ ഡോ. സോണിയ ജോസഫ് ക്ലാസ്സ് നയിച്ചു. നവ

Please follow and like us: