കാടുപിടിച്ചു കിടന്ന പി.കെ ചാത്തൻ മാസ്റ്റർ സ്മൃതി മണ്ഡപം ശുചീകരിച്ച് ബി.ജെ.പി പ്രവർത്തകർ
ഇരിങ്ങാലക്കുട: നമ്പ്യാങ്കാവിൽ കാടുപിടിച്ചു കിടന്നിരുന്ന പി.കെ ചാത്തൻ മാസ്റ്ററുടെ സ്മൃതി മണ്ഡപം ബി.ജെ.പി പ്രവർത്തകർ ശുചീകരിച്ചു. ബി.ജെ.പിയുടെയും പട്ടികജാതി മോർച്ചയുടെയും തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
ചാത്തൻ മാസ്റ്റർ സ്മൃതി സഭ സംഘാടക സമിതി ചെയർമാനും മുൻ എം.എൽ.എയുമായ സി.സി മുകുന്ദൻ ശുചീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എസ്. രാജേന്ദ്രൻ ,
പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ ശ്രീകുമാർ, ജനറൽ സെക്രട്ടറിമാരായ കെ.പി ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, കെ.പി ജോർജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കെ. അജിത്ത്, ജില്ലാ ഭാരവാഹികളായ അജീഷ് പൈക്കാട്ട്, ശ്യാംജി മാടത്തിങ്കൽ, റിമ പ്രകാശൻ, അജയകുമാർ, അഡ്വ. സുബീഷ് ശങ്കർ, മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ്, നേതാക്കളായ രാജേഷ് കൊട്ടാരത്ത്, സുമേഷ് ആനന്ദപുരം, സന്തോഷ് മുരിയാട്, സജയ് ബാബു, സൂരജ് കടുങ്ങാടൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.















