ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോൽസവം ; നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ
ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ നടക്കുന്ന 37 -ാം മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിൻ്റെ ആദ്യ ദിന മൽസരങ്ങൾ പൂർത്തിയായപ്പോൾ 187 പോയിൻ്റുമായി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ . 126 പോയിൻ്റുമായി നന്തിക്കര ജിവിഎച്ച്എസ്എസും 124 പോയിൻ്റുമായി ഇരിങ്ങാലക്കുട സെൻ്റ് മേരീസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയിട്ടുളളത്. രാവിലെ എൽ . ബി എസ്. എം. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.ഇ. ഒ. ഉഷ. എം.വി. ഉഷ , ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. സുധീഷ്, സിനി ആർട്ടിസ്റ്ററ്റ് സോണിയ ഗിരി , സ്കൂൾ മാനേജർ എ.സി. സുരേഷ് , ജില്ല പഞ്ചായത്ത് മെമ്പർ ജോസ് . ജെ . ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. ജി. ശങ്കരനാരായണൻ , മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീഷ്മ സലീഷ്, പഞ്ചായത്ത് മെമ്പർമാരായ ബിനോയ് ഐക്കര പറമ്പിൽ, സി.എസ്. ഓമനക്കുട്ടൻ, പ്രസാദ്. എൻ. എസ്, കെ. എ. വർഗ്ഗീസ് , വികസന സമിതി കൺവീനർ എൻ പി. രജനി, സരിത. എ .കണിച്ചായി, സിന്ധൂ മേനോൻ, എൻ. എസ്. രജനിശ്രീ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ഡോ. എ.വി. രാജേഷ് സ്വാഗതവും, എ. ഇ. ഒ. രാജീവ് എം എസ് നന്ദിയും പറഞ്ഞു. നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേള വെള്ളിയാഴ്ച സമാപിക്കും.















