ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവം നവംബർ 10 മുതൽ

ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവം നവംബർ 10 മുതൽ 13 വരെ അവിട്ടത്തൂരിൽ

ഇരിങ്ങാലക്കുട : നവംബർ 10 മുതൽ 13 വരെ നടക്കുന്ന 37 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂൾ, ഫാമിലി എൽ പി സ്കൂൾ, പുല്ലൂർ എസ്എൻബിഎസ് എൽ പി സ്കൂൾ എന്നിവടങ്ങളിലെ 13 വേദികളിലായി 300 ഓളം ഇനങ്ങളിൽ നടക്കുന്ന കലോൽസവത്തിൽ എഴായിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കുമെന്ന് എഇഒ എം എസ് രാജീവ് , ജനറൽ കൺവീനർ ഡോ എ വി രാജേഷ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 10 ന് രാവിലെ 9.30 ന് പ്രധാന വേദിയായ അവിട്ടത്തൂർ എൽബിഎസ്എംഎച്ച്എച്ച്എസിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് കലോൽസവം ഉദ്ഘാടനം ചെയ്യും. 13 ന് വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും. സ്‌കൂൾ മാനേജർ എ സി സുരേഷ്, വികസന സമിതി കൺവീനർ എൽ പി രജനി, കൺവീനർമാരായ പി ജി ഉല്ലാസ്, ഡോ എ ജെ ദിവ്യ, അസീന പി ബി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: