ചിന്ത്കലാകാരക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നവംബർ 8 ന് ” നാദാമൃതം 2026 ” ചിന്ത്പാട്ട് ഘോഷയാത്ര
ഇരിങ്ങാലക്കുട : ചിന്ത് കലാകാരക്കൂട്ടം കലാസംഘടനയുടെ നേതൃത്വത്തിൽ നവംബർ 8 ന് ” നാദാമൃതം 2026 ” ചിന്ത്പാട്ട് ഘോഷയാത്ര സംഘടിപ്പിക്കുന്നു. താഴേക്കാട് നാരായണത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്ര സന്നിധിയിലേക്ക് നടത്തുന്ന ഘോഷയാത്രയിൽ 35 ടീമുകളിൽ നിന്നായി 800 ഓളം പേർ പങ്കെടുക്കുമെന്ന് പ്രസിഡണ്ട് ദിലീപ് മാധവ് പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്ര സന്നിധിയിൽ മെഗാ ചിന്ത് പാട്ട് അവതരിപ്പിച്ച് മംഗളഗാനം പാടിയാണ് പരിപാടിക്ക് സമാപ്തി കുറിക്കുന്നത് . ചിന്ത് പാട്ട് കലയെ ജനപ്രിയമാക്കുന്നതിനും കലാകാരൻമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയുമാണ് സംഘടന ലക്ഷ്യമിടുന്നത്. സംഘാടകരായ സുമൻ ഇരിങ്ങാലക്കുട, ബാബു ചിറ്റിശ്ശേരി, സുധി സുന്ദർ ചാലിശ്ശേരി , സന്ദീപ് കൊടുങ്ങല്ലൂർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു















