തൃശ്ശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ 5, 6 തീയതികളിൽ ഇരിങ്ങാലക്കുടയിൽ

16 – മത് തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോൽസവവും കേരള സ്കൂൾ സ്‌കിൽ ഫെസ്റ്റിവലും നവംബർ 5, 6 തീയതികളിൽ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നവംബർ 5, 6 തീയതികളിൽ നടക്കുന്ന 16-മത് തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോൽസവത്തിനും കേരള സ്‌കൂൾ സ്‌കിൽ ഫെസ്റ്റിവലിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 5 ന് രാവിലെ 9.30 ന് സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ സ്‌കൂൾ ശാസ്ത്രോൽസവം ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറും ജനറൽ കൺവീനറുമായ ഷൈല ടി പത്ര സമ്മേളനത്തിൽ അറിയിച്ചു. സെൻ്റ് മേരീസ് , ലിറ്റിൽ ഫ്ളവർ, നാഷണൽ , ബോസ്കോ, ഗവ ബോയ്‌സ്, ഗേൾസ് എന്നീ ആറ് സ്കൂളുകളിലായി നടക്കുന്ന മൽസരങ്ങളിൽ 5250 കുട്ടികൾ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ വേദിയായ കേരള സ്കൂൾ സ്‌കിൽ ഫെസ്റ്റിവലിൽ തൃശ്ശൂർ , ഇടുക്കി ജില്ലകളിലെ 52 വിഎച്ച്എസ്ഇ സ്കൂളുകളിലെ വിദ്യാർഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കും. 6 ന് സെൻ്റ് മേരീസിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും. കൺവീനർമാരായ ജിമ്മി വർഗ്ഗീസ്, എ സി സുരേഷ് , ഡൊമനിക് പാറേക്കാട്ട് , ജിഫിൻ എം ഐ , കെ എ വർഗ്ഗീസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: