കോൾപ്പാടങ്ങളിൽ നിന്ന് രണ്ട് ജലപ്രാണി ഇനങ്ങളെ ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ കണ്ടെത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ കേരളത്തിൽ നിന്ന് ആദ്യമായി രണ്ട് ജലപ്രാണികളുടെ സാന്നിധ്യം രേഖപ്പെടുത്തി.
ജലത്തിനുള്ളിലും ജലോപരിതലത്തിലും തീരങ്ങളിലു൦ ജീവിക്കുന്ന ഹെമിപ്റ്ററ വിഭാഗത്തിൽപ്പെട്ട പ്രാണികളെയാണ് ജല പ്രാണികൾ എന്ന് വിളിക്കുന്നത്.ഇന്ത്യയിൽ കർണാടകയിലും തമിഴ്‌നാട്ടിലും നേരത്തേ രേഖപ്പെടുത്തിയിരുന്ന ലിംനോഗോണസ് പെക്റ്റൊറാലിസ് എന്ന വാട്ടർ സ്ട്രൈഡറിന്റെ സാന്നിധ്യം കേരളത്തിലും ആദ്യമായി സ്ഥിരീകരിച്ചു. രണ്ടാമത്തെ ഇനമായ സ്ട്രോങ്ങിലോവെലിയ ലില്ലിയെ കൂടുതൽ പ്രാധാന്യമർഹിക്കുന്നു .
തൃശ്ശൂർ ജില്ലയിലെ പാലക്കൽ, കാട്ടൂർ, തൊമ്മാന എന്നീ കോൾ പാടങ്ങളിൽ നിന്നാണ് രണ്ട് ഇനങ്ങളെയും കണ്ടെത്തിയതത്.ഗവേഷകസംഘത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻറമോളജി റിസർച്ച് ലാബിലെ ഗവേഷക വിദ്യാർത്ഥിനി രേഷ്മ രാമൻ, പുല്ലൂറ്റ് കെ.കെ.ടി.എം. ഗവൺമെന്റ് കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി, പ്രൊഫസർ ഡോ. ഷാജി ഇ. എം ,ക്രൈസ്റ്റ് കോളേജ് ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഷഡ്പദ എൻറമോളജി റിസർച്ച് ലാബിന്റെ മേധാവിയുമായ ഡോ. ബിജോയ് സി. എന്നിവർ ഉൾപ്പെടുന്നു.















