ബ്രിട്ടീഷ് ചിത്രം ” വൺ ലൈഫ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ
ഇരിങ്ങാലക്കുട : രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് നാസികളുടെ ക്രൂരതയിൽ നിന്നും നൂറുകണക്കിന് ജൂതകുട്ടികളെ രക്ഷിച്ച ബ്രിട്ടീഷ് പൗരനും മനുഷ്യസ്നേഹിയുമായ നിക്കോളാസ് വിൻ്റൻ്റെ ജീവിതം പറയുന്ന ” വൺ ലൈഫ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 30 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ലണ്ടനിൽ ഓഹരി വ്യാപാരിയായി പ്രവർത്തിച്ച് കൊണ്ടിരുന്ന വിൻ്റൻ ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ എത്തിയപ്പോഴാണ് നാസി ഭീഷണിയിൽ നിന്നും രക്ഷപ്പെടാൻ എത്തിയ കുടുംബങ്ങളെയും ദുരിതം അനുഭവിക്കുന്ന കുട്ടികളെയും കാണുന്നത്.. 2024 ലെ പാം സ്പ്രിങ്സ് അന്തർദേശീയ ചലച്ചിത്രമേളയിൽ ചിത്രം അംഗീകാരം നേടിയിരുന്നു. 110 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ















