ശിരുവാണി വനമേഖലയിൽ നിന്നും പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളേജ് ഗവേഷകർ
ഇരിങ്ങാലക്കുട :ഇന്ത്യയുടെ നിശാശലഭ വൈവിധ്യത്തിലേക്ക് ഒരിനം കൂടി കണ്ടെത്തി ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം.
നോക്ക്ട്ട്യൂയ്ടെ കുടുംബത്തിലെ (Donda continentalis) എന്ന നിശാശലഭത്തെയാണ് പാലക്കാട് ജില്ലയിൽ ശിരുവാണി വനമേഖലയിൽ നിന്ന് ക്രൈസ്റ്റ് കോളേജ് എൻ്റമോ ടാക്കസോണമി ലാബിലെ ഗവേഷണ വിദ്യാർത്ഥിനിയായ ജോസ്‌ലിൻ ട്രീസ ജേക്കബും ഗവേഷണ മേധാവിയും അസ്സി. പ്രഫസറുമായ ഡോ. അഭിലാഷ് പീറ്ററും ചേർന്ന് കണ്ടെത്തിയിരിക്കുന്നത് . ഈ ജെനുസ്സിൽ ആകെ അഞ്ച് ഇനം മാത്രമാണ് ഇന്ത്യയിൽ കാണപ്പെടുന്നത്.
അന്താരാഷ്ട്ര ജേർണലും സ്കോപ്പസ് ഇൻഡക്സഡുമായ എൻ്റമോൺ ജേർണലിൻ്റെ സെപ്തംബർ ലക്കത്തിലാണ് ഈ പഠനം പ്രസിദ്ധികരിച്ചിട്ടുളളത്.















