കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോൽസവം ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ സജ്ജമാക്കിയ വേദിയിൽ പത്ത് ദിവസങ്ങളിലായി നടക്കുന്ന കലാപരിപാടികളിൽ 750 ൽ പരം കലാകാരൻമാർ പങ്കെടുക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പത്രസമ്മേളനത്തിൽ അറിയിച്ചു. മൃദംഗമേള, തിരുവാതിരക്കളി, മോഹിനിയാട്ടം, നൃത്തനൃത്യങ്ങൾ, ഭരതനാട്യം, സോപാന സംഗീതം, ഭജൻസ്, കർണ്ണാടിക് മ്യൂസിക്, വയലിൻ ഫ്യൂഷൻ, കരോക്കെ ഭക്തി ഗാനമേള, കുച്ചിപ്പുടി, വീണക്കച്ചേരി, പാണ്ടിമേളം , ഗാനമാലിക എന്നിവയാണ് പ്രധാന പരിപാടികൾ . 21 ന് വിജയദശമി ദിനത്തിൽ രാവിലെ 8 ന് കൊട്ടിലാക്കൽ സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും . ക്ഷേത്രത്തിലെ തണ്ടിക വരവ്, പുത്തരി സദ്യ, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 19, 20, 21 ദിവസങ്ങളിൽ നടക്കും. ഭരണ സമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, ഡോ മുരളി ഹരിതം, അഡ്വ കെ ജി അജയകുമാർ, കെ ബിന്ദു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















