കത്തീഡ്രൽ സിഎൽസിയുടെ പ്രൊഫഷണൽ വടംവലി മത്സരം;പഴൂക്കര സെൻ്റ് ജോസഫ്സ് ചർച്ച് ജേതാക്കൾ
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവകയിലെ സീനീയർ സി എൽ സി യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട രൂപതതലത്തിൽ പ്രൊഫഷണൽ വടംവലി മത്സരം സെന്റ് തോമസ് കത്തീഡ്രൽ ഇടവക വികാരി ഫാ ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. സി എൽ സി വർക്കിംഗ് ഡയറക്ടർ ഫാ.ലിന്റാ കാരേക്കാടൻ അധ്യക്ഷത വഹിച്ചു. സി എൽ സി പ്രസിഡന്റ് അജയ് കെ.ബി, കത്തീഡ്രൽ ട്രസ്റ്റി ഷോബി കെ പോൾ, പ്രോഗ്രാം ജനറൽ കൺവീനർ പോൾ പിയൂസ് എന്നിവർ സംസാരിച്ചു.ഇരുപത്തിരണ്ട് ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം സെന്റ് ജോസഫ് ചർച്ച് പഴൂക്കരയും, രണ്ടാം സമ്മാനം സെന്റ് തോമസ് ചർച്ച് അമ്പഴക്കാടും, മൂന്നാം സമ്മാനം സെന്റ് മേരീസ് ചർച്ച് പുളിയങ്കരയും, നാലാം സമ്മാനം ദേവമാത ചർച്ച് വല്ലപ്പാടിയും കരസ്ഥമാക്കി.















