പല്ലാവൂർ സമിതിയുടെ ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പല്ലാവൂർ സമിതിയുടെ ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : പല്ലാവൂർ സമിതിയുടെ ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുതുക്കോട് പത്മനാഭമാരാർ , വെള്ളിക്കൊമ്പ് നാരായണനായർ, കീഴില്ലം ഗോപാലകൃഷ്ണൻ, മറ്റൂർ വേണു, തിരുവില്വാമല രാമചന്ദ്രൻ, ഏഷ്യാഡ് ശശിമാരാർ, പല്ലശ്ശന മാധവൻകുട്ടി, വൈല്ലൂർ സുകുമാരൻ, വട്ടെക്കാട്ട് രവി , തൃപ്പാളൂർ രാജൻ എന്നിവർക്കാണ് പുരസ്കാരം. 10000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം നവംബർ 8 ന് ഇരിങ്ങാലക്കുടയിൽ നടക്കുന്ന പല്ലാവൂർ താളവാദ്യ മഹോൽസവത്തിൻ്റെ സമാപന സമ്മേളനത്തിൽ നൽകുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.

Please follow and like us: