ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് 2027 ഫെബ്രുവരി 2, 3,4 തിയതികളിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം സെന്റ് തോമസ് കത്തിഡ്രൽ വികാരി ഫാ ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. ടൗൺ അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, സെക്രട്ടറി ബെന്നി വിൻസെൻറ്, ട്രഷറർ ജോയ് ചെറയാലത്ത് പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, വ്യാപാരിവ്യവസായി പ്രസിഡന്റ് ഷാജു പാറേക്കാടൻ, ടൗൺ അമ്പ് ഫെസ്റ്റ് പബ്ലിസിറ്റി കൺവീനർ അഡ്വ. ഹോബി ജോളി, ദിപാലങ്കാര കൺവീനർ ഡയസ് ജോസഫ്, പോളി കോട്ടോളി എന്നിവർ പ്രസംഗിച്ചു. മാർക്കറ്റിലെ വ്യാപാരിയായ ബാബു കാച്ചപ്പിള്ളി അദ്യ സംഭാവന നൽകി. 2027 ഫെബ്രുവരി 2, 3,4 തിയതികളിലാണ് ആഘോഷം















