ലോക പേവിഷബാധ ദിനാചരണം; ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട :ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് തോമസ് ഉണ്ണിയാടൻ എം.എൽ.എ. നിർവഹിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ. പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.വി. ഗീത വിഷയാവതരണം നടത്തി. ആനന്ദപുരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീവത്സൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫാരീസ് മുഹമ്മദ് സലാം സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അജീഷ് നന്ദിയും പറഞ്ഞു . ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ബോധവൽക്കരണ റാലി ടൗൺഹാളിൽ സമാപിച്ചു. പരിപാടികളിൽ ജനപ്രതിനിധികൾ, ആശ- ആരോഗ്യപ്രവർത്തകർ, എൻ.എസ്.എസ്. വളണ്ടിയർമാർ, സ്കൗട്ട് ആൻഡ് ഗൈഡ്, എൻ.സി.സി. കേഡറ്റുകൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.















