കേരള കോൺഗ്രസ്സ് സംഘർഷം; ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെ കേസ്സെടുത്തു

കേരള കോൺഗ്രസ്സ് സംഘർഷം; ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെയും പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെയും കേസ്സെടുത്തു

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം യോഗത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തിൽ ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്, യൂത്ത് ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചായ നിറച്ച കെറ്റിൽ കൊണ്ട് തലയ്ക്ക് നേരെ എറിഞ്ഞ് അക്രമിക്കുകയും ചെയ്തുവെന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെയും ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു . സെപ്റ്റംബർ 18 ന് വൈകീട്ട് ഇരിങ്ങാലക്കുട സൗത്ത് ബസാറിൽ വെള്ളാനിക്കാരൻ കോംപ്ലക്സിൽ വച്ചായിരുന്ന സംഭവം. യോഗം ഉദ്ഘാടനം ചെയ്ത ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്, എബിൻ വെള്ളാനിക്കാരൻ , ജോബി ആലപ്പാട്ട്, സതീഷ് മടത്തിക്കര, വി ജി സന്ദീപ് , തോമസ് ആൻ്റണി, യൂത്ത് ഫ്രണ്ട് പ്രവർത്തകരായ വിവേക് വിൻസെൻ്റ് , ലാലു വിൻസെൻ്റ്, ടെഫിൻ, രഞ്ജോ, അനേയ് ജാക്സൻ, അർജ്ജൂൻ, സോനു, അഫ്സൽ , ഗോകുൽ എന്നിവർക്കും ചായ വീണ് പൊള്ളലേറ്റ പോലീസ് ഉദ്യോഗസ്ഥൻ എബിൻ്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.

Please follow and like us: