ഇഡി വേട്ടയിലും ബിജെപി – യുഡിഎഫ് ഡീലിലും പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ
ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കള്ളക്കേസ് എടുക്കുന്നതിലും ഇ ഡി വേട്ടയിലും ബിജെപി -യുഡിഎഫ് ഡീലിലും പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ. പ്രകടനത്തെ തുടർന്ന് അയ്യങ്കാളി സ്ക്വയറിൽ ചേർന്ന പ്രതി ഷേധ യോഗം ജില്ല സെക്രട്ടറിയറ്റ് അംഗം ടി വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ അധ്യക്ഷതവഹിച്ചു. ടി ജി ശങ്കരനാരായണൻ, ജോസ് ജെചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുത്തു. കെ സി പ്രേമരാജൻ സ്വാഗതവും ഡോ.കെ പി ജോർജ് നന്ദിയും പറഞ്ഞു.















