ജനമൈത്രി പോലീസിന്റെ “എന്റെ യാത്ര സുരക്ഷിതം ” ക്യാമ്പയിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി “എന്റെ യാത്ര സുരക്ഷിതം “എന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മെയിൻ റോഡിൽ വെച്ച് തൃശൂർ റൂറൽ ജില്ല പോലിസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് നിർവഹിച്ചു. ഇരിങ്ങാലക്കുട എസ്.എച്ച്.ഒ. കെ.ഒ.പ്രദീപ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ സൗമ്യ ഇ.യു., ജനമൈത്രി സമിതിയംഗങ്ങളായ ജോസ് ചിറ്റിലപ്പിള്ളി, അഡ്വ.കെ.ജി.അജയകുമാർ, ടെൽസൺ കോട്ടോളി, ജനമൈത്രി പി.ആർ.ഒ. മനോജ് എന്നിവർ പ്രസംഗിച്ചു. “ഞാൻ കരുതലോടെ വാഹനം ഓടിക്കും, എന്റേയും യാത്രക്കാരുടേയും ജീവന് മുൻഗണന നൽകും, റോഡ് നിയമങ്ങൾ കർശനമായി പാലിക്കും, ലഹരിയില്ലാതെ വാഹനം ഓടിക്കും എന്നീ നിർദേശങ്ങൾ അടങ്ങിയ ബാഡ്ജ് എസ്.പി. വിവിധ ഡ്രൈവർമാർക്ക് നൽകി.















