മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി അറസ്റ്റിൽ
ഇരിങ്ങാലക്കുട : മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെയും ബന്ധുവിനെയും ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കോമ്പാറ സ്വദേശി ചെറുപറമ്പിൽ വീട്ടിൽ മിഥുൻ (29) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 15 ന് വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ആസാദ് റോഡ് മുസ്ലിം പള്ളിയുടെ അടുത്തുള്ള മീന സ്റ്റോഴ്സിന് മുന്നിൽ വെച്ചായിരുന്നു സംഭവം. പ്രതിയും ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി തടത്തിപറമ്പിൽ വീട്ടിൽ ആദർശും (30) തമ്മിൽ ഒരു വർഷം മുൻപ് ചെറാക്കുളം ബാറിൽ വെച്ചുണ്ടായ വാക്കുതർക്കത്തിന്റെ വിരോധത്തിലാണ് ആക്രമണം നടന്നത്.
വിവിധ സ്റ്റേഷനുകളിലായി ഇയാൾ 11 ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ എസ് ഐ എബിൻ സി എൻ, ജി എസ് സി പി ഒ അജിത്ത്, അനു അരവിന്ദ്, തോമാച്ചൻ, സുജിത്ത്, സി പി ഒ ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















