ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; ആദ്യ മൽസരത്തിൽ ഡോൺ ബോസ്കോ സ്കൂളിന് ജയം
ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂൾസ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 41-ാമത് ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെൻ്റിന് തുടക്കമായി.കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.സി ആന്റണി ഉദ്ഘാടനം നിർവഹിച്ചു .
പ്രിൻസിപ്പൽ ഫാ ഷിനോ കളപ്പുരയ്ക്കൽ ,ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, എൽ.പി ഹെഡ്മിസ്ട്രസ് ശോഭ ജെയിംസ്, പൂർവ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി സുധീർ ബാബു,
പി.പി ജോണി, സ്കൂൾ കോർഡിനേറ്റർ സിൽജി ജോൺസൺ, പരിശീലകൻ പ്രേംകുമാർ വി.എം, ഫാ ജിതിൻ മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ മത്സരത്തിൽ ക്രൈസ്റ്റ് വിദ്യാനികേതനെ പരാജയപ്പെടുത്തി, ഡോൺ ബോസ്കോ സ്കൂൾസ് ഇരിങ്ങാലക്കുട (61 – 42) വിജയികളായി. മത്സരത്തിൽ ഡോൺ ബോസ്കോ സ്ക്കൂളിലെ സവിനയ് ഷാനിഷ് 22 പോയിൻ്റ് നേടി മികച്ച പ്രകടനം കാഴ്ച വച്ചു.















