എഫ് എൻ പി ഒ സൗഹൃദം 2026 ഇരിങ്ങാലക്കുടയിൽ

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ‘സൗഹൃദം 2026’ എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. എൻ യു ജി ഡി എസ് സർക്കിൾ സെക്രട്ടറി പി. എം. ജയാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.ശ്രീജ ശബരിനാഥ്, ശരത് ചന്ദ്രൻ, ആർ. ജയകുമാർ, കെ. നാരായണൻ, ടി.ആശാ, ടി.എസ്. സുധീഷ്, കെ.എ. രാജൻ, എം.ജെ.ലേഖ, സി.എസ്. രമേശ്, ആൽവിൻ റോയ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സുരേഷ് ബാബു മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണവും സർവീസിൽ നിന്നും വിരമിച്ചവർക്ക് ആദരവും പ്രൊമോഷൻ ലഭിച്ച ജീവനക്കാർക്ക് അനുമോദനവും പുതിയ അംഗങ്ങൾക്ക് വരവേൽപ്പും നൽകി.

Please follow and like us: