ഫാ. ജോർജ് ഹെസ്സ് മെമ്മോറിയൽ റീജിയണൽ ക്വിസ് മത്സരം ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ
ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ ഫാ. ജോർജ് ഹെസ്സ് മെമ്മോറിയൽ റീജിയണൽ സംസ്ഥാനതലക്വിസ് മത്സരത്തിന് തുടക്കമായി.ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന്റെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫാ. ഷിനോ കളപ്പുരക്കൽ , കോർഡിനേറ്റർ ലിജി ആനന്ദ്,
ഫാ. വിപിൻ എളംബശ്ശേരി , ഫാ. ഷിബു ഡേവിസ്,ശാരിക ശിവപ്രസാദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.















