കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺട്രാക്റ്റേഴ്‌സ് അസോസിയേഷൻ

കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺട്രാക്റ്റേഴ്‌സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം

 

ഇരിങ്ങാലക്കുട : കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിലക്കയറ്റത്തിൻ്റെ അടിസ്ഥാനത്തിൽ ടെണ്ടർ നിരക്കുകൾ പുനർനിർണ്ണയിക്കണമെന്നും ആൾ കേരള ഗവ കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. തുമ്പൂർ ലയൺസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ഉപദേശക സമിതി അംഗം ഒ ജെ ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് ജൈസൺ ദേവസ്സി അധ്യക്ഷത വഹിച്ചു. ജില്ലാ , സംസ്ഥാന ഭാരവാഹികളായ യു എൻ രാമചന്ദ്രൻ , കെ ഡി ബിജു , ഡേവിഡ് നെല്ലിപ്പിള്ളി, പാവൂ ജോസഫ് , ബൈജു , മനോജ് മേനോൻ എന്നിവർ സംസാരിച്ചു

Please follow and like us: