ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ; ബോയ്‌സ് വിഭാഗത്തിൽ കർണാടക – ഗോവ റീജിയൺ ജേതാക്കൾ

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ കർണാടക–ഗോവ റീജിയൺ ജേതാക്കൾ

 

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ നടന്ന ദേശീയ ടേബിൾ ടെന്നീസ് ബോയ്‌സ് വിഭാഗത്തിൽ ചാമ്പ്യൻഷിപ്പിൽ കർണാടക – ഗോവ റീജിയൺ ജേതാക്കളായി. സമാപനച്ചടങ്ങിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ മുഖ്യാതിഥി ആയിരുന്നു. അണ്ടർ 14 വിഭാഗത്തിൽ മഹാരാഷ്ട്രയും അണ്ടർ 17 വിഭാഗത്തിൽ കർണാടക & ഗോവയും അണ്ടർ 19 വിഭാഗത്തിൽ നോർത്ത് ഈസ്റ്റും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫാ. ഷിനോ കളപ്പുരയ്ക്കൽ ഫാ. ജിതിൻ മൈക്കിൾ, ഫാ. ഷിബു ഡേവിസ് , ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ , ശാരിക ശിവപ്രസാദ് ,ബിന്ദു ബാബു, സോമു ബാനർജി തുടങ്ങിയവർ പങ്കെടുത്തു. പെൺകുട്ടികളുടെ വിഭാഗം ദേശീയതല ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് 29-ന് രാവിലെ 11 മണിക്ക് കേരള സർക്കാർ പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി നിർവഹിക്കും.

Please follow and like us: