ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ ആഘോഷം

ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ ആഘോഷം

ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറ ആഘോഷം . കിഴക്കേ നടയിലെ ആൽത്തറയിൽ നിന്നും ചിറയത്ത് ഇല്ലത്തെ ബാബു മൂസ്സതിൻ്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെ പടിയിൽ എത്തിച്ച നെൽക്കതിർ കെട്ടുകൾ തന്ത്രി നകരമണ്ണ് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പൂജ ചെയ്ത് ക്ഷേത്ര പ്രദക്ഷിണം നടത്തി മണ്ഡപത്തിൽ എത്തിച്ചു. പിന്നീട് മണ്ഡപത്തിൽ പൂജിച്ച നെൽ കതിരുകൾ ക്ഷേത്രത്തിൻ്റെ പലയിടത്തും സ്ഥാപിച്ചതിനു ശേഷം കിഴക്കേ നടയിലെ പ്രത്യേക കൗണ്ടറിൽ വച്ച് ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡണ്ട് അഡ്വ സി കെ. ഗോപി,മെമ്പർമാരായ ഡോ മുരളി ഹരിതം , അഡ്വക്കേറ്റ് കെ ജി അജയകുമാർ, രാഘവൻ മുളങ്ങാടൻ , അഡ്മിനിസ്ട്രേറ്റർ രാധേഷ് എന്നിവർ നേതൃത്വം നൽകി.

Please follow and like us: