മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ബാസ്കറ്റ്ബോൾ കോർട്ടും
ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച ബാസ്കറ്റ്ബോൾ കോർട്ടിൻ്റെ ഉദ്ഘാടനം കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിർവഹിച്ചു. രൂപത വികാരി ജനറാൾ ഫാ വിൽസൻ ഈരത്തറ അധ്യക്ഷത വഹിച്ചു. ഹയർസെക്കറി ജില്ലാ കോ ഓർഡിനേറ്ററായി നിയമിതനായ കെ എ വർഗ്ഗീസിനെയും കോർട്ടിൻ്റെ നിർമ്മാണത്തിന് നേതൃത്വം നല്കിയ ജിജി വർഗ്ഗീസിനെയും മന്ത്രി ആദരിച്ചു. പ്രിൻസിപ്പൽ കെ എ വർഗ്ഗീസ് , കോർപ്പറേറ്റ് മാനേജർ ഫാ.സിജോ ഇരിമ്പൻ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, മാനേജർ ഫാ. സിൻ്റോ മാടവന, പി ടി എ പ്രസിഡണ്ട് ഷീജ സന്തോഷ്, മാനേജ്മെൻ്റ് പ്രതിനിധി വിൻസെൻ്റ് കോരോത്തുപറമ്പിൽ, ഹെഡ്മിസ്ടസ് പ്രീത ഫിലിപ്പ്,ഒ എസ് എ പ്രസിഡണ്ടുമാരായ പോൾ തേറു പറമ്പിൽ, ഗ്ലൈജോ ജോസ്, ഫസ്റ്റ് അസിസ്റ്റൻ്റ് ജാൻസി ടി ജെ, സ്റ്റാഫ് സെകട്ടറി ആശ ജി കിഴക്കേടത്ത്, സ്കൂൾ ചെയർമാൻ കാർത്തിക് വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.















