ശ്രീകൂടൽമാണിക്യം തിരുവുൽസവം; കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ

ശ്രീ കൂടൽമാണിക്യം തിരുവുൽസവം; കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവത്തോടനുബന്ധിച്ച് സംഗമേശ്വരനെ ആദ്യമായി പുറത്തേക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ. രാത്രി 9.30 ന് ദേവ ചൈതന്യം തിടമ്പലാവാഹിച്ച് ശ്രീകോവിലിന് പുറത്തേക്ക് എഴുന്നള്ളി. കൂടൽമാണിക്യം ദേവസ്വത്തിൻ്റെ സ്വന്തം ആനയായ മേഘാർജ്ജുനൻ തിടമ്പേറ്റി . പാറേമക്കാവ് കാശിനാഥനും  കുട്ടംകുളങ്ങര അർജ്ജുനനും ഇടത്തും വലത്തുമായി നിലയുറപ്പിച്ചു. ആനകളുടെ മധ്യത്തിലേക്ക് പ്രദക്ഷിണം പൂർത്തിയാക്കി ഭഗവാൻ എഴുന്നള്ളി നിന്നപ്പോൾ ക്ഷേത്രോൽസവത്തിലെ ആദ്യ പഞ്ചാരിമേളത്തിന് തുടക്കം കുറിച്ച് കോൽ വീണിരുന്നു. പെരുവനം പ്രകാശനായിരുന്നു മേളപ്രമാണം

Please follow and like us: