ശ്രീകൂടൽമാണിക്യം തിരുവുൽസവം; ശ്രദ്ധ നേടി മൃദംഗ മേള

കൂടൽമാണിക്യം തിരുവുൽസവം; ശ്രദ്ധ നേടി കൊരമ്പ് മൃദംഗക്കളരിയുടെ നേതൃത്വത്തിൽ അരങ്ങേറിയ മൃദംഗമേള

 

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവം കൊടിയേറ്റത്തിന് ശേഷം കിഴക്കേ നടപുരയിൽ അവതരിപ്പിച്ച മൃദംഗമേള ശ്രദ്ധേയമായി. കൊരമ്പ് മൃദംഗ ക്കളരിയിലെ 5 മുതൽ 55 വയസ്സ് വരെയുള്ള 55 ഓളം വിദ്യാർത്ഥികളാണ് മൃദംഗമേള അവതരിപ്പിച്ചത്. താള വാദ്യോപകരണമായ മൃദംഗം മാത്രം ഉപയോഗിച്ച് ഒരേ താളത്തിൽ ഇടതടവിലാതെ മേള അവതരിപ്പിച്ചത് ക്ഷേത്രദർശനതിനു വന്ന ഭക്തജനങ്ങൾക്ക് വിസ്മയമായി . 1980 മുതൽ എല്ലാ വർഷവും കൂടൽമാണിക്യം തിരുവുത്സവത്തിന് മൃദംഗമേള അവതരിപ്പിക്കാറുണ്ട്.മൃദംഗ മേളാചാര്യൻ കൊരമ്പു സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് മൃദംഗ മേള ചിട്ടപ്പെടുത്തിയത്. മകനും ശിഷ്യനുമായ വിക്രമൻ നമ്പൂതിരിയാണ് ഇപ്പോൾ മേളക്ക് നേതൃത്വം നൽകുന്നത്

Please follow and like us: