2026 ലെ മാണിക്യശ്രീ പുരസ്കാരം കൂടിയാട്ടകലാകാരൻ വേണുജിക്ക്

2026 ലെ മാണിക്യശ്രീ പുരസ്കാരത്തിന് കൂടിയാട്ട കലാകാരൻ വേണുജി അർഹനായി

ഇരിങ്ങാലക്കുട : 2026 ലെ ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ മാണിക്യശ്രീ പുരസ്കാരത്തിന് കൂടിയാട്ടകലാകാരൻ വേണുജി അർഹനായി. സംസ്കൃത നാടകങ്ങളായ അഭിജ്ഞാനശാകുന്തളം, വിക്രമോർവശീയം, ഊരുഭംഗം, മൃച്ഛകടികം തുടങ്ങിയ കൃതികളെ കൂടിയാട്ടത്തിൽ അവതരിപ്പിച്ച് ദേശീയ അന്തർദേശീയ വേദികളിൽ എത്തിച്ചുവെന്നതാണ് നടനകൈരളി സ്ഥാപകൻ കൂടിയായ വേണുജിയുടെ ഈ രംഗത്തെ പ്രധാന നേട്ടം. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേരത്തെ നേടിയിട്ടുണ്ട് . ഉൽസവത്തിൻ്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് സാമൂഹ്യ പ്രവർത്തകനായ നളിൻ ബാബു പുരസ്‌കാര സമർപ്പണം നിർവഹിക്കും

Please follow and like us: