സാമ്പത്തിക തട്ടിപ്പ്; ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ സസ്പെൻ്റ് ചെയ്തു

സാമ്പത്തിക തട്ടിപ്പ്; ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ സസ്പെൻ്റ് ചെയ്തു; നടത്തിയത് കോടികളുടെ തട്ടിപ്പ് എന്ന് സൂചന

 

ഇരിങ്ങാലക്കുട : സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ സസ്പെൻ്റ് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയിൽ പതിനാല് വർഷങ്ങളായി ക്യാഷർ ആയി പ്രവർത്തിക്കുന്ന കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടിൽ ത്രീദീപൻ (55) വയസ്സിനെയാണ് തദ്ദേശ വകുപ്പ് വിജിലൻസ് വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് ജോയിൻ്റ് ഡയറക്ടർ സസ്പെൻ്റ് ചെയ്തത്. ഓഫീസിൽ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് ഒരാഴ്ച മുമ്പ് തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ ബാങ്ക് രേഖകൾ തയ്യാറാക്കി ബാങ്കിൽ കൃത്യമായി പണം അടയ്ക്കാതെ ആയിരുന്നു തട്ടിപ്പ് നടത്തിയെന്നാണ് നഗരസഭ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് തദ്ദേശ വിഭാഗം വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 15 ലക്ഷത്തിൻ്റെ തിരിമറിയാണ് കണ്ടെത്തിയതെങ്കിൽ കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനയെ തുടർന്ന് തട്ടിപ്പ് തുക കോടികളിലേക്ക് എത്തിയതായിട്ടാണ് സൂചന. കഴിഞ്ഞ രണ്ട് വർഷക്കാലത്തെ ഇടപാടുകളിൽ നിന്ന് മാത്രമായിട്ടാണ് ഇത്രയും തുകയുടെ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നഗരസഭ അധികൃതർ പോലീസിലും പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടൻ അധ്യക്ഷത വഹിച്ചു

Please follow and like us: