ഫാദർ ഡിസ്മാസ് അവാർഡ് ഡോ. ലില്ലി കെ. ജെ. യ്ക്ക്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം നൽകിവരുന്ന ഫാദർ ഡിസ്മാസ് അവാർഡിന് കണ്ണൂർ സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. ലില്ലി കെ. ജെ. യെ തിരഞ്ഞെടുത്തു. മെഡിക്കൽ രംഗത്ത് 50 വർഷത്തിൽ ഏറെ പരിചയസമ്പത്തുള്ള ഡോ. ലില്ലി കെ ജെ ഗ്രാമീണ മേഖലയിലെ ദീർഘകാലത്തെ സേവനത്തിലൂടെയും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയയായി. വീടുകൾ കേന്ദ്രീകരിച്ചുള്ള വയോജന പരിചരണത്തിലെ നേതൃത്വവും സമരിറ്റൻ ഓൾഡ് ഏജ് ഹോം സഹസ്ഥാപക എന്ന നിലയിലുള്ള പ്രവർത്തനങ്ങളും ഡോ. ലില്ലിയെ
അവാർഡിന് തിരഞ്ഞെടുക്കാൻ മാനദണ്ഡമായി .കോളേജ് മാനേജർ ഫാ. ജോയി പീണിക്കപ്പറമ്പിൽ, പ്രിൻസിപ്പാൾ ഫാ ഡോ ജോളി ആൻഡ്രൂസ്, സോഷ്യൽ വർക്ക് വിഭാഗം ഡയറക്ടർ ഫാ. ഡോ. ജോയ് വട്ടോളി,
ഡോ. ടി വിവേകാനന്ദൻ, പ്രൊഫ. ഷീബ വർഗീസ്, ഡോ. അജീഷ് ജോർജ്, അസി. പ്രൊഫ. സൈജിത്ത് എൻ എസ് എന്നവർ അടങ്ങിയ അവാർഡ് കമ്മിറ്റിയാണ് അവാർഡ് നിർണ്ണയിച്ചത്. മാർച്ച് പത്തിന് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽവച്ച് പുരസ്കാരം സമർപ്പിക്കുമെന്ന് ഇവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.















