ടി വി ചാർലി ഡിസിസി സെക്രട്ടറി
തൃശ്ശൂർ : ഡിസിസി സെക്രട്ടറിയായി ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് ടി വി ചാർലിയെ കെപിസിസി നേതൃത്വം നിയമിച്ചതായി ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയായ ടി വി ചാർലി കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, ബ്ലോക്ക് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നാല് തവണ ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്ന് തവണ നഗരസഭ വൈസ് ചെയർമാൻ പദവിയും വഹിച്ചു.















