അഖിലകേരളകരോൾ ഗാനമൽസരവുമായി കെസിവൈഎം

അഖില കേരള കരോൾ ഗാന മത്സരവുമായി സെൻ്റ് തോമസ് കത്തീഡ്രൽ കെസിവൈഎം

ഇരിങ്ങാലക്കുട :

സെന്റ് തോമസ് കത്തീഡ്രൽ കെസിവൈഎമ്മിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച ടീമുകൾ കേരള കരോൾ ഗാന മൽത്സരം സംഘടിപ്പിച്ചു. കത്തീഡ്രൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ . ആർ .ബിന്ദു ഉദ്ഘാടനം നിർവഹിച്ചു .വികാരി ഫാ .ഡോ . ലാസർ കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു.മത്സരത്തിൽ സെന്റ് ജോസഫ് പള്ളി വേലൂപ്പാടം ഒന്നാം സ്ഥാനവും ,ചെലാസ് സെന്റ് .സ്റ്റീഫൻ ബെസ്സ് ആനിയ പള്ളി രണ്ടാം സ്ഥാനവും ,ഓൾഫ് ചർച് വൈയ്പ്പിൻ മൂന്നാം സ്ഥാനവും നേടി . രൂപത ബിഷപ്പ് മാർ .പോളി കണ്ണൂക്കാടൻ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു . കത്തീഡ്രൽ ട്രസ്റ്റീ പി .ടി .ജോർജ് , കെ .സി .വൈ .എം ആനിമേറ്റർ ജോസ് മാമ്പിള്ളി ,കെ.സി വൈ.എം വർക്കിംഗ് ഡയറക്ടർ .ഫാ. ബെൽഫിൻ കോപ്പുള്ളി എന്നിവർ സംസാരിച്ചു . പ്രസിഡണ്ട് ഗോഡ്സൻ റോയ് സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ സാമുവേൽ ജോയ് നന്ദിയും പറഞ്ഞു.

Please follow and like us: