ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം
ഇരിങ്ങാലക്കുട :ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ 41-ാം സമ്മേളനം വെള്ളാങ്ങല്ലൂർ പി സി കെ ഓഡിറ്റോറിയത്തിൽ നടന്നു.ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു എ കെ പി എ സംസ്ഥാന പ്രസിഡണ്ട് എ.സി. ജോൺസൺ ആമുഖ പ്രഭാഷണം നടത്തി. ഫോട്ടോഗ്രാഫി മത്സര അവാർഡുകൾ മുൻ ഗവ: ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ വിതരണം ചെയ്തു . എ കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി മുതിർന്ന അംഗങ്ങളെ ആദരിച്ചു എ കെ പി എ സംസ്ഥാന ട്രഷർ ഉണ്ണി കൂവോട് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ കെ.എം മാണി,ടൈറ്റസ് സി.ജി ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശിവാനന്ദൻ പി വി , സജീവ് വസദിനി എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി ലി ലിജോ പി ജോസഫ് സ്വാഗതവും സ്വാഗതസംഘം ചെയർമാൻ പ്രസാദ് .എൻ .എസ് നന്ദിയും പറഞ്ഞു .















