സ്നേഹക്കൂട്; മണ്ഡലത്തിലെ നാലാമത്തെ വീടിൻ്റെ നിർമ്മാണം പൂർത്തിയായി; വർണ്ണക്കുടയുടെ സമാപന ചടങ്ങിൽ വച്ച് താക്കോൽ കൈമാറി.
ഇരിങ്ങാലക്കുട : സ്നേഹക്കൂട് ഭവന പദ്ധതിയിലെ മണ്ഡലത്തിലെ നാലാമത്തെ വീടിന്റെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുടയിൽ
വർണക്കുടയുടെ സമാപന വേദിയിൽ മന്ത്രി വീടിന്റെ താക്കോൽ പരേതനായ നാടൻ പാട്ട് കലാകാരൻ സുരേന്ദ്രന്റെ ഭാര്യ സജിനിയ്ക്ക് കൈമാറി.
നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കല്ലംകുന്നിലാണ് സ്‌നേഹക്കൂട് ഒരുക്കിയത്. എൻഎസ്എസ് വിദ്യാർത്ഥികൾ വിവിധ ചലഞ്ചുകളിലൂടെ സമാഹരിച്ചതും സുമനസ്സുകളുടെ സഹായങ്ങളും ചേർത്താണ് സ്നേഹക്കൂട് നിർമിച്ചത്.
സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ അൻസർ,നാഷണൽ സർവീസ് സ്കീം ജില്ലാ കൺവീനർ എം വി പ്രതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ പ്രീതി, ക്ലസ്റ്റർ കൺവീനർമാർ, വാർഡ് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.















